പൃഥ്വിരാജും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബിബിസിയിലെ മുൻ റിപ്പോർട്ടറും സിനിമാ നിർമ്മാതാവുമായ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ. ഇന്ന് സുപ്രിയയുടെ പിറന്നാളാണ്. നിരവധി പേരാണ് താരപത്നിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജും തന്റെ നല്ല പാതിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.
ജന്മദിനാശംസകൾ ലവ്. എല്ലാ ഉയർച്ചകൾക്കും താഴ്ചകൾക്കും, നീയെന്നെ പിടിച്ചുനിർത്തുന്ന എല്ലാത്തിനും, എനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിക്ക്, ഏറ്റവും കർക്കശക്കാരിയായ അമ്മയ്ക്ക്, എന്റെ എക്കാലത്തെയും ശക്തിക്കും എന്റെ ഏറ്റവും വലിയ സ്ഥിരതയ്ക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് മകളോടൊപ്പമുള്ള സുപ്രിയയുടെ ഫോട്ടോ പങ്കുവെച്ച് പൃഥ്വി കുറിച്ചത്.