ലൂസിഫറിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വൈകാരികമായ കുറിപ്പിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞിരിക്കുകയാണ് നിർമ്മാതാവും ഭാര്യയുമായ സുപ്രിയ.
കുറിപ്പിങ്ങനെ, ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമർപ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കിൽ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാർത്ഥ ബ്രോ ഡാഡി,”
‘ബ്രോ ഡാഡി’യിൽ പൃഥ്വിയ്ക്കും മോഹൻലാലിനും പുറമെ ലാലു അലക്സും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹ, കല്യാണി പ്രിയദർശൻ, മീന, ജഗദീഷ്, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ‘ബ്രൊ ഡാഡി’. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രോജക്റ്റ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം മോഹൻദാസ്.
View this post on Instagram