നാളുകൾക്ക് ശേഷം പൃഥ്വിയെ കാണാൻ സുപ്രിയയും മകളും ജോർദാനിലേക്ക്!!

പൃഥ്വിരാജ് മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനും സംവിധായകനുമാണ്. അഭിനയത്തിലെന്ന പോലെ സംവിധാനത്തിലും ഇതിനോടകം അദ്ദേഹം കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോൾ താരം ആടുജീവിതം എന്ന തൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ പൃഥ്വിരാജും സംഘവും ജോർദാനിലാണ് ഉള്ളത്. തൻ്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജോർദാനിൽ നിന്നുമുള്ള വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. തൻ്റെ പ്രിയതമനെ കാണാൻ ഭാര്യ സുപ്രിയ മേനോൻ മകൾ അലംകൃതയോടൊപ്പം ജോർദാനിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.

’70 ദിവസത്തിന് ശേഷം ഡാഡയെക്കാണാൻ റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സുപ്രിയ കുറിച്ചത്. കുട്ടി ബാഗും തൊപ്പിയുമൊക്കെ വച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന അല്ലിയെയാണ് ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

നിലവിൽ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോർദാനിലാണ്. അല്ലിയും സുപ്രിയയും പോകുന്നത് ജോർദാനിലേക്കാണെന്നാണ് മനസിലാകുന്നത്. മാർച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോർദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്.

Related posts