അതുവരെയുള്ള തന്റെ സകല നിയന്ത്രണങ്ങളും പോയി! ആരാധകനോട് ദേഷ്യപ്പെട്ട് സംസാരിച്ചതിന്റെ കാരണം വ്യക്തമാക്കി സണ്ണി വെയ്ൻ!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സണ്ണി വെയിൻ. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലൂടെ തന്നെയാണ് സണ്ണി വെയിനും സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ കുരുടി എന്ന കഥാപാത്രമായാണ് താരം എത്തിയത്. ദുൽഖർ അവതരിപ്പിച്ച ലാലു എന്ന കഥാപാത്രത്തിന്റെ സുഹൃത്തും സന്തത സഹചാരിയുമായാണ്‌ സണ്ണിയുടെ കഥാപാത്രം. ഈ കഥാപാത്രവും നായകനോളം ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് അന്നയും റസൂലും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരം കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ സാത്താൻ സേവ്യർ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ജനപ്രിയമായ കഥാപാത്രമാണ്‌. മോസയിലെ കുതിരമീനുകൾ ആൻ മരിയ കലിപ്പിലാണ് അലമാര തുടങ്ങിയ ചിത്രങ്ങളിൽ നായകനായും താരം എത്തി. സാറാസ്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ചു ഒടുവിൽ പുറത്ത് വന്ന ചിത്രങ്ങൾ.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാഡയാണോ എന്ന് ചോദിച്ച് മെസേജ് അയച്ച ആരാധകനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സണ്ണി വെയ്‌ന്റെ ഒരു ഓഡിയോ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് നേരെ വന്‍ വിമര്‍ശനവും ഉയര്‍ന്നു. ഇപ്പോഴിതാ അന്ന് സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോൾ. സണ്ണിയുടെ വാക്കുകൾ ഇങ്ങനെ. പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് താന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. ന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും മൈന്റ് ചെയ്തില്ല.

കുറേ നേരം മിണ്ടാതിരുന്നപ്പോള്‍ ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള തന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. താന്‍ ഒരു സാധാരണക്കാരനാണ് എല്ലാ മെസേജുകളും നോക്കാനും മറുപടി അയക്കാനും പറ്റി എന്ന് വരില്ല. അതുകൊണ്ട് തന്നെ ജാഡയെന്ന് വിളിക്കരുത് എന്നാണ് സണ്ണി വെയ്ന്‍ ആരാധകനോട് അന്ന് പറഞ്ഞത്.

Related posts