സണ്ണി ലിയോൺ, ലോകമൊട്ടുക്കും ആരാധകരുള്ള താരമാണ്. ബോളിവുഡിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ് സണ്ണി. കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും വൻ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ മധുരരാജ എന്ന ചിത്രത്തിലെ ഒരു നൃത്ത രംഗത്തിൽ എത്തിയിരുന്നു. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.
ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. അടുത്തിടെ സണ്ണിലിയോൺ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് താരം പത്താം വിവാഹ വാർഷികം ഭർത്താവ് ഡാനിയേൽ വെബറുമായി ആഘോഷമാക്കിയത്. ഇപ്പോഴിതാ തങ്ങളുടെ വിജയകരമായ ദാമ്ബത്യ ജീവിതത്തിന്റെ ടിപ്സ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സണ്ണി.
ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിർത്താൻ സണ്ണി നിർദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കിൽ ഈ കാര്യങ്ങൾ നടത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകൾ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകർന്നു നൽകാനുള്ളത്.