സണ്ണി ലിയോൺ ചിത്രം ഷിറോ ഉടൻ : ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും!

മധുരരാജയിലൂടെ മലയാളക്കരയുടെ മനസ്സ് കവര്‍ന്ന സുന്ദരിയാണ് ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലെ ശ്രദ്ധേയയായ നടി സണ്ണി ലിയോൺ. ഇപ്പോൾ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് സണ്ണി നായികയാകുന്ന ഷീറോ എന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമിറങ്ങുന്നുണ്ട്.

ഷീറോ എന്ന ചിത്രം ഇകിഗായ് സിനിമാ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ സണ്ണി ലിയോൺ തന്‍റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വളരെ ശ്രദ്ധ നേടിയിരിക്കുകയാണ് നിഗൂഢമായ പശ്ചാത്തല സംഗീതത്തോടെയുള്ള ഈ മോഷൻ പോസ്റ്റർ.
കൊച്ചിയിൽ വെച്ച് കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രം നിര്‍മ്മിക്കുന്നത് ഇകിഗായ് മൂവീസിന്‍റെ ബാനറിൽ അൻസാരി നെക്സ്റ്റാൻ, രവി കിരൺ എന്നിവർ ചേർന്നാണ്.

Shero Movie (2021): Sunny Leone | Cast | Trailer | Release Date - News Bugz

കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് സണ്ണി ലിയോൺ തന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്തിറക്കിയത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്ന ആദ്യത്തെ മുഴുനീള കഥാപാത്രമാണ് ഷീറോയിലേത് എന്നതാണ്. ഏതാനും നാളുകളായി സണ്ണി റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ് വില്ലയുടെ ഷൂട്ടിങിൽ പങ്കെടുക്കാനായി കേരളത്തിലുണ്ട്. റിയാലിറ്റി ഷോയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത് തിരുവനന്തപുരം പൂവാർ ഐലൻഡ് റിസോർട്ടിലാണ്.

Related posts