സണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും ഒരു ആൺകുട്ടിയുടെ മാതാപിതാക്കളോ?

ലോകം മുഴുവൻ ആരാധകർ ഉള്ള രണ്ടു ബോളിവുഡ് താരങ്ങൾ ആണ് സണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും. ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപ്പര്യം ആണ് ഉള്ളത്. കേരളത്തിലും നിരവധി ആരാധകരുള്ള താരങ്ങളുടെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പറന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയോണും ഒരു ആൺകുട്ടിയുടെ മാതാപിതാക്കൾ ആണെന്ന തരത്തിലെ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് ആണ് ഇപ്പോൾ സണ്ണി ലിയോണിനെയും ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയെയും കുടുക്കിയിരിക്കുന്നത്. വിദ്യാർത്ഥിയുടെ ഹാള്‍ ടിക്കറ്റിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് നടി സണ്ണി ലിയോണിന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയുടെയും പേരും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അഡ്രസ് ആകട്ടെ ബിഹാറിലെ ഒരു ചുവന്ന തെരുവായ ചതുര്‍ഭുജ് സ്ഥാനും.

ഈ കാര്യം യൂണിവേഴ്‌സിറ്റി അധികൃർ ശ്രദ്ധിച്ചതോടെയാണ് വാർത്ത പുറത്തായത്. മീനപ്പൂര്‍ ബ്ലോക്കിലെ ധന്‍രാജ് മഹ്‌തോ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥിയായ കുന്ദന്‍ കുമാറിനാണ് ‘സണ്ണി ലിയോണ്‍, ഇമ്രാന്‍ ഹാഷ്മി’ ദമ്പതികളുടെ മകന്‍ എന്ന പേരിൽ ഹാൾ ടിക്കറ്റ് വന്നിരിക്കുന്നത്. ‘എങ്ങനെയാണ് ഇത് പോലെയൊരു തെറ്റ് പറ്റിയതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും, ഒരുപക്ഷെ വിദ്യാർത്ഥി തന്നെയായിരിക്കാം ഈ തെറ്റിന് കാരണക്കാരൻ എന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിന്റെ കാരണം കണ്ടു പിടിക്കുമെന്നും  എന്ന് സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍ പറഞ്ഞു.

Related posts