കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാന്‍ കഷ്ടപ്പെട്ടതിന്റെ കൂലിയാണ് ! വൈറലായി മലയാളികളുടെ പ്രിയപ്പെട്ട സുന്ദരിയുടെ വാക്കുകൾ!

സുന്ദരി, മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. തമിഴിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇതേ പേരിലുള്ള പരമ്പരയുടെ മലയാള ആവിഷ്‌ക്കാരമാണ് സുന്ദരി. അഞ്ജലി ശരത്താണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവ കൃഷ്‌ണ സീമ ജി നായർ തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് താരങ്ങൾ. ഇപ്പോള്‍ സീരയലുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി. പരമ്പരയില്‍ നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ പുറത്താക്കി എന്നാണ് അഞ്ജലി പരാതിപ്പെടുന്നത്. നാല് മാസം സീരിയലില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നല്‍കിയിട്ടില്ലെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

‘സുന്ദരിയില്‍ നിന്ന് ഞാന്‍ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ പിന്മാറിയതല്ല എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെര്‍മിനേറ്റ് ചെയ്തത്. ഇതുവരെ ചാനലില്‍ നിന്നോ സീരിയല്‍ അണിയറപ്രവര്‍ത്തകരില്‍ നിന്നോ എനിക്കൊരു വിശദീകരണവും ലഭിച്ചിട്ടില്ല. കല്യാണത്തിനും അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാന്‍ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാല്‍ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. നാല് മാസം കാലം വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നല്‍കാതെയാണ് പുറത്താക്കിയത്. സീരിയലില്‍ നിന്ന് പുറത്താക്കിയത് മനസിലാക്കാം പക്ഷെ പ്രതിഫലം നല്‍കാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാന്‍ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.

സീരിയലിലേക്ക് പുതതായി കടക്കുന്നവര്‍ എല്ലാം നേരിടുന്ന പ്രശ്നമാണ് ഇത് എന്നാണ് ഞാന്‍ മനസിലാക്കിയത്. ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിര്‍മാതാവ് മാറി. പുതിയ നിര്‍മാതാവ് സീരിയല്‍ ഏറ്റെടുക്കുമ്‌ബോള്‍ ആദ്യത്തെ നിര്‍മാതാവ് വെച്ച പെന്റിങ് എല്ലാം ക്ലിയര്‍ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റില്‍ എന്റെ പേരും ഇല്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും’ അഞ്ജലി പറഞ്ഞു. അടുത്തിടെയാണ് അഞ്ജലി വിവാഹിതയായത്. സുന്ദരി സീരിയലിന്റെ അസോസിയേറ്റ് ഡയറക്ടറായ ശരത്താണ് അഞ്ജലിയെ വിവാഹം ചെയ്തത്. അഞ്ജലിയെ സീരിയലില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ശരത്തും സുന്ദരിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

Related posts