മലയാളസിനിമയ്ക്ക് ഇത് മാറ്റങ്ങളുടെ കാലമാണ്. വ്യത്യസ്തമായ കഥകളും കഥാഗതികളുമായി മലയാള സിനിമ മുന്നേറുകയാണ്. ആ നിരയിലേക്ക് ഇപ്പോൾ കളയുടെ പേരും എഴുതി ചേർത്തു കഴിഞ്ഞു. ടോവിനോയും സുമേഷ് മൂറും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. അടിച്ചമര്‍ത്തലിന്‍റെ രാഷ്ട്രീയം സംസാരിച്ച കളയിലേക്ക് ആ കാരണം തന്നെയാണ് തന്നെ ആകര്‍ഷിച്ചതെന്ന് മൂര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മറ്റൊരു പ്രധാന താരചിത്രം ഒഴിവാക്കാനുണ്ടായ കാരണത്തെക്കുറിച്ചും പറയുകയാണ് സുമേഷ് മൂര്‍. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും എന്നാല്‍ ഒഴിവാക്കുകയുമായിരുന്നെന്ന് മൂര്‍ പറയുന്നു. കാന്‍ ചാനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് സുമേഷ് ഇതേക്കുറിച്ച് പറയുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്‍റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ. അതിവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്, സുമേഷ് മൂര്‍ പറയുന്നു.
കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ മൂര്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലൂടെ അഭിനയജീവിതം ആരംഭിച്ച ആളാണ്. കൊല്‍ക്കത്തയിലെ പ്രശസ്ത തീയേറ്റര്‍ ഗ്രൂപ്പിനുവേണ്ടി നാടകങ്ങള്‍ ചെയ്‍തു. വലിയ തയ്യാറെടുപ്പുകളോടെ ചെയ്ത പ്മഹാഭാരതമടക്കം വേദിയില്‍ എത്തിച്ചിട്ടുണ്ട്. കളയിലെ പേരില്ലാത്ത കഥാപാത്രത്തിനു വേണ്ടിയും ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു മൂര്‍.