ഈ പാട്ട് വളരെ വേണ്ടപ്പെട്ടത് : നന്ദിപറഞ്ഞു സുജാത

‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിന് വേണ്ടി ഗായിക സുജാത മോഹൻ തന്റെ ആലാപനംരംഗത്തെ ചെറിയൊരു ഇടവേളയ്ക്കു ശേഷം പാടിയ ഗാനം ഹിറ്റ്‌ ആവുന്നു. ഈ സ്വീകാര്യതയ്ക്ക് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് സുജാത മോഹൻ രംഗത്തെത്തി. തന്റെ പാട്ട് പ്രേക്ഷകർ സ്വീകരിച്ചതിനു പിന്നാലെയാണിത്. ഗായിക തന്റെ പാട്ട് വിജയിച്ചതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഒരു ഹ്രസ്വ വിഡിയോയിലൂടെയാണ്. ഗായിക ചിത്രത്തിന്റെ പിന്നണിപ്രവർത്തകരോട് ‘നീലാമ്പലേ’ എന്ന ഗാനം പാടാൻ അവസരം നൽകിയതിനു നന്ദി പറഞ്ഞു.സംഗീതസംവിധായകൻ രാഹുൽ രാജിനും വരികളൊരുക്കിയ കെ.ഹരിനാരായണനും ആണ് പാട്ട് വിജയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും എന്ന് സുജാത പറഞ്ഞു. തന്റെ ദൃശ്യങ്ങൾ മാത്രം ഗാനരംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ കാരണവും സുജാത പറഞ്ഞു.

Sujatha Mohan

ചിത്രത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യരും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവരെ ഗാനരംഗത്തിൽ കാണാനാകും എന്ന് പാട്ട് പുറത്തിറങ്ങിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചു എന്നെനിയ്ക്കറിയാം. എന്നെ മാത്രം പാട്ടിൽ കണ്ടപ്പോൾ നിരാശരാകേണ്ടി വന്നു എന്നും അറിയാം. ചിത്രത്തിലെ അഭിനേതാക്കളെ ഗാനരംഗത്തിൽ കാണിക്കാത്തതിന് ഒരു കാരണമുണ്ട്. ദ് പ്രീസ്റ്റ് എന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയതുകൊണ്ട് പാട്ടിൽ നിന്ന് ചില കാര്യങ്ങൾ പ്രേക്ഷകർക്കു മനസ്സിലായേക്കാം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പക്ഷേ അതിമനോഹരമായാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നതെന്നു എന്നോടു രാഹുൽ പറഞ്ഞു. ഈ ചിത്രവും പാട്ടും കാണാൻ വേണ്ടി ഞാനും നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നെ കരിയറിലെ ഈ ഘട്ടത്തിലും പാടാൻ വിളിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകരോടു ഞാൻ നന്ദി അറിയിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ പാട്ട് പാടിയത് മികച്ച ഒരു അനുഭവമായിരുന്നു. രാഹുൽ എനിക്കു അത്രയും മനോഹരമായ ഒരു പാട്ടാണ് തന്നത്. രാഹുലിനും ഹരിനാരായണനും ആണ് പാട്ടിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഞാൻ കൊടുക്കുക. എന്റെ നാവിൽക്കൂടി അവർ എന്താണോ സൃഷ്ടിച്ചത് അത് പുറത്തേയ്ക്കു വരികയായിരുന്നു. പ്രീസ്റ്റിലെ മറ്റു ഗാനങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. വളരെ മികച്ച രീതിയിലാണ് അവയെല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്.

Sujatha Mohan Wiki, Biography, Age, Songs List, Images - News Bugz

“ഞാനാണ് രാഹുലിന്റെ ആൽബമായ ‘പുലർ മഞ്ഞു പോൽ’ എന്ന ഗാനം പാടിയത്. ആ ഗാനം വളരെ വലിയ ഹിറ്റാവുകയും ചെയ്തു. പിന്നീട് രാഹുലിന്റെ സംഗീതത്തിൽ ‘മായാ ബസാർ’ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പാടിയിട്ടുണ്ട്. രാഹുലിനു വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ പാടിയിട്ടില്ല. ശ്വേത രാഹുലിന്റെ കുറെ പാട്ടുകൾ പാടിയിട്ടുണ്ട്. രാഹുൽ സംഗീതം കൂടുതൽ പഠിക്കാൻ വേണ്ടി കുറച്ചു കാലം മുൻപ് വിദേശത്തേയ്ക്കു പോയിരുന്നു. അതുകഴിഞ്ഞ് ഒരുപാട് കാലത്തിനു ശേഷമാണ് ഇപ്പോൾ രാഹുൽ വീണ്ടുമെത്തിയത്. യഥാർഥത്തിൽ രാഹുലിന്റെ മടങ്ങിവരവാണ് ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രം. രാഹുലിനു വേറെയും ചിത്രങ്ങൾ വരുന്നുണ്ട്. രാഹുൽ തന്നെയാണ് മരയ്ക്കാർ എന്ന ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നതും. രാഹുലിന്റെ മടങ്ങിവരവ് അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാൻ പറ്റുന്ന ഒരുപാട് വർക്കുകളുമായാണ്. എനിക്ക് അവനെക്കുറിച്ചോർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഇനിയും വളരെയധികം മികച്ച വർക്കുകൾ രാഹുലിനെ തേടിവരട്ടെ എന്നാശംസിക്കുകയാണ്.” എന്ന് സുജാത പറഞ്ഞു.

Related posts