തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1980 കളില്‍ നായികയായി തെന്നിന്ത്യൻ സിനിമകളിൽ സുഹാസിനി തിളങ്ങിയയിരുന്നു. ഇപ്പോള്‍ താരം അമ്മ വേഷങ്ങൾ ഉൾപ്പടെയുള്ള കഥാപാത്രങ്ങൾ ചെയ്ത് സിനിമയിൽ സജീവമാണ്. പ്രശസ്ത സംവിധായകൻ മണിരത്നമാണ് സുഹാസിനിയുടെ ഭർത്താവ്. ഇപ്പോഴിതാ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് സുഹാസിനി.
തന്റെ അച്ഛൻ ചാരുഹാസന്റെ സഹോദരനാണ് കമൽഹാസൻ എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തവരുണ്ടായിരുന്നു. പോരാത്തതിന് ചാരുഹാസന്‍ സ്വന്തം അച്ഛനാണോ എന്ന് വരെയുള്ള ചോദ്യങ്ങള്‍ പോലും ചിലര്‍ ചോദിച്ച് കളയും. രാവണന് ശേഷം മണിക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയിട്ടില്ല. അതിന് മുൻപ് റോജ പോലുള്ള സിനിമകളൊക്കെ കാണുമ്പോള്‍ ഞാന്‍ ചെറിയ കുസൃതി ചോദ്യങ്ങളൊക്കെ ചോദിക്കും. ആദ്യം എഴുതികൊണ്ട് ചെല്ലുമ്പോള്‍ ഒന്നും നോക്കാതെ അത് കുപ്പയിലിടും മണി. തൃപ്തനാവില്ല. മണിയുടെ എഴുത്തുകള്‍ പോലും പൂര്‍ത്തിയാക്കിയ ശേഷം തൃപ്തി വരാത്തതിനാല്‍ അദ്ദേഹം കുപ്പയിലിടും. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു.
അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് മണിരത്‌നവുമായുള്ള എന്റെ വിവാഹം നടത്തിയത്. മണിയെക്കാള്‍ സിനിമയില്‍ പ്രവൃത്തി പരിചയവും സീനിയോറിറ്റിയും എനിക്കാണ്. മണിയുടെ ആദ്യ പടത്തില്‍ നായികയാകാന്‍ എന്നെ ക്ഷണിച്ചിരുന്നു. ഞാനാണ് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അത് ഇന്നും മണി പറയും. നിന്നെ ഇനി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട്. സുഹാസിനി പറയുന്നു.