ഷാരുഖ് ഖാന്റെ പേരാണ് ബോളിവുഡ് സിനിമ എന്ന് പറയുമ്പോൾ പഴയ ആൾക്കാർക്കും പുതു തലമുറയ്ക്കും ഒരേപോലെ ഓർമ്മ വരുന്നത്. ലോകം മുഴുവനും ബോളിവുഡ് ഭരിക്കുന്ന കിംഗ് ഖാന് ആരാധകർ ഉണ്ട്. താരത്തിന്റെ കുടുംബവും അതുപോലെതന്നെ ജനപ്രീതി ഉള്ളവരാണ്. ഇതേ വരവേൽപ്പ് തന്നെയാണ് താരത്തിന്റെ മകൾ സുഹാനയ്ക്കും ലഭിച്ചിരിക്കുന്നത്. സുഹാന സ്കൂൾ വിദ്യാഭാസത്തിനു ശേഷം സിനിമയിലേക്കാണ് പോകുന്നതെന്നാണ് സൂചന. താരപുത്രി ഇപ്പോൾ ഷോർട് ഫിലിമിലൂടെ സിനിമാ മേഖലയിലേക്ക് വന്നിരിക്കുകയാണ്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. സുഹാന പറയുന്നത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഉള്ള അവഹേളനങ്ങളെ കുറിച്ചാണ്. നിറത്തിന്റെ പേരിലുള്ള പരിഹാസം മനസ്സിലായി തുടങ്ങിയത് തന്റെ പന്ത്രണ്ടാം വയസ്സുമുതലാണ് എന്ന് താരം പറഞ്ഞു. ബന്ധുക്കൾ പോലും നിറത്തിന്റെ പേരിൽ തന്നെ അവഹേളിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്. കറുത്ത നിറത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് കാല എന്ന വാക്ക്. തന്നെ കാലി എന്ന് വരെ കറുത്തവൾ എന്ന അർത്ഥത്തിൽ വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അവസാനിപ്പിക്കാൻ സമയം ആയി എന്നും സുഹാന പറയുന്നു.
പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണിത്. യാതൊരു കാരണവും ഇല്ലാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞ വളർന്നു വരുന്ന എല്ലാ കുട്ടികളെയും തരം താഴ്ത്തുന്ന പ്രവണതയാണ് ഉള്ളത്. പ്രായമായ ചില സ്ത്രീകളും പുരുഷന്മാരും എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയത് കൊണ്ട് ഞാൻ വൃത്തികെട്ടവൾ ആണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായ കാര്യമാണ് ഇന്ത്യക്കാർ ആയ നമുക്ക് ഇരുണ്ട നിറം ഉള്ളത് എന്ന് ഇവർ മറന്നു പോകുന്നതാണ് സങ്കടം ഉണ്ടാക്കുന്നത് എന്നും സുഹാന പറയുന്നു.