സിനിമാ താരങ്ങളുടെ മക്കൾ ജനിക്കുമ്പോൾ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരകുടുംബത്തിലെ വിശേഷങ്ങളറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഭാവിയില്‍ ഇവരും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങളും ഇതിനിടയില്‍ അരങ്ങേറാറുണ്ട്.
ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ ഷാറൂഖ് ഖാന്റെ മകളുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സുഹാന ഖാന്‍ ഏറെ വിഷമത്തിലാണ് എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതിനു പിന്നില്‍ ഒരു കാരണവും ഉണ്ട്.
തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അസാന്നിധ്യം സുഹാനയെ ഏറെ അസ്വസ്ഥയാക്കുന്നു. താര പുത്രി അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ചിത്രം വിരഹത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് ‘മിസ് യൂ ‘ എന്ന അടിക്കുറിപ്പാണ് സുഹാന നല്‍കിയിരിക്കുന്നത്.
സുഹാനയുടെ പോസ്റ്റിന് നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഉറ്റ സുഹൃത്തായ
ഷാനയ കപൂര്‍ ‘സുന്ദരി ‘ എന്നാണ് കമന്റ് നല്‍കിയത്. ലണ്ടനിലുള്ള സുഹാനയുടെ ചില ഉറ്റസുഹൃത്തുക്കളും പോസ്റ്റിനോട് പ്രതികരിച്ചു. ‘മിസ്സ് യു’, ‘ലവ് യു’ എന്നിങ്ങനെ തുടരുന്നു കമന്റുകള്‍.