BY AISWARYA
മലയാള സിനിമകളില്‍ ഏറെപ്രിയപ്പെട്ട നടനാണ് സുധീഷ്. നായകന്റെ കൂട്ടുകാരന്റെ റോളുകളാണ് അധികം സിനിമകളിലും സുധീഷ് ചെയ്തത്.1984 ല്‍ പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് താരം സിനിമയിലെത്തിയത്. പിന്നീട് മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ,ആധാരം,കാക്കയ്ക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയത്തിപ്രാവ് തുടങ്ങീ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ തന്റെ 34 വര്‍ഷങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഇത്തവണ നേടിയത് സുധീഷാണ്.കരളം മഴക്കെടുതി നേരിടുന്ന വേളയില്‍ പുരസ്‌കാര നേട്ടം ആഘോഷിക്കാനുള്ള സാഹചര്യമല്ല ഉള്ളതെങ്കിലും ഈ അംഗീകാരം കൂടുതല്‍ ഉത്തരവാദിത്തമായാണ് താന്‍ കാണുന്നതെന്ന് സുധീഷ് പറഞ്ഞു.വളരെ വളരെ സന്തോഷത്തിലാണ്. ഇത്രയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതില്‍ അതിലേറെ സന്തോഷം. രണ്ട് ചിത്രങ്ങളുടെയും സംവിധായകരായ സിദ്ധാര്‍ഥ് ശിവയോടും ഷൈജു അന്തിക്കാടിനോടും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. കരിയറിലെ ആദ്യ കാലങ്ങളില്‍ നല്ല കുറേ കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. പിന്നീട് വന്നതെല്ലാം ഒരേ തരം കഥാപാത്രങ്ങളായിരുന്നു. ഈ അടുത്ത കാലത്താണ് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ കൂടുതലും കിട്ടിത്തുടങ്ങിയത്. പ്രത്യേകിച്ചും തീവണ്ടിക്ക് ശേഷം. അതുകൊണ്ടായിരിക്കാം വൈകിയാണെങ്കിലും ഈ അംഗീകാരത്തിന് അര്‍ഹനായതെന്ന് സുധീഷ് പറഞ്ഞു.
‘ഈ പുരസ്‌കാരം വലിയ ഉത്തരവാദിത്തമായാണ് ഞാന്‍ കാണുന്നത്. ഇനിയും നല്ല കുറേ ചിത്രങ്ങള്‍ വരാനുണ്ട്.അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. നല്ല കഥാപാത്രങ്ങളാണ്, ഒരുപാട് പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നതെന്ന് സുധീഷ് കൂട്ടിച്ചേര്‍ത്തു