ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സുധ ചന്ദ്രൻ. മലരും കിളിയും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ കുറച്ചു ചിത്രങ്ങൾ.മാത്രമാണ് ചെയ്തിട്ടുള്ളൂ എങ്കിലും മലയാളി മനസ്സിലേക്ക് താരം കുടിയേറിയിരുന്നു. നടി എന്നതിൽ ഉപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് താരം. അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തിലും അല്‍പം പോലും പതറാതെ തന്റെ കരിയര്‍ പിടിച്ചുയര്‍ത്ത് മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് സുധ. കലാരംഗത്ത് നിന്നും പുറത്തു നിന്നുമെല്ലാം ഇതിന്റെ പേരില്‍ സുധയ്ക്ക് ഏറെ അനുമോദനങ്ങളും ആദരവും ലഭിച്ചിരുന്നു.
ഇപ്പോള്‍ സുധ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് സുധ പങ്കുവെയ്ക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധ ഇക്കാര്യം പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരാമര്‍ശിച്ചാണ് സുധ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം. വീഡിയോ സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അര്‍ഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.