ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നിങ്ങൾക്കും മെലിയാം! വൈറലായി പ്രിയപ്പെട്ട പപ്പിയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയിലെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പര അവസാനിച്ചെങ്കിലും പത്മിനി എന്നുകേട്ടാൽ മലയാളി വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം എന്ന സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

വാനമ്പാടി പരമ്പരക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഇപ്പോൾ ടെലിവിഷൻ മേഖലയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ടെലിവിഷൻ പരിപാടിയിൽ നിന്നുള്ള ഫോട്ടോകളാണ് വൈറലാവുന്നത്. മെലിഞ്ഞ് സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുനാൾ മുമ്പുവരെ പുറത്തുവന്ന ചിത്രങ്ങളിൽ താരം അല്പം തടിച്ചിരുന്നു. പെട്ടെന്ന് എങ്ങനെയാണ് താരം ഇത്രയും മെലിഞ്ഞത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരവും താരം തന്നെ നൽകുന്നുണ്ട്. രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.

നിങ്ങൾക്കും സുചിത്രയെ പോലെ മെലിഞ്ഞു സുന്ദരിയാവാം. ഒന്നാമത്തെ കാര്യം ശ്രദ്ധിക്കേണ്ടത് ഡയറ്റ് ആണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക. പൊരിച്ച ഭക്ഷണം കൃത്യമായി നിയന്ത്രിക്കുക. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. രണ്ടാമത്തെ കാര്യം വർക്കൗട്ട് ആണ്. കൃത്യമായി വർക്കൗട്ട് ചെയ്തില്ലെങ്കിൽ നമ്മൾ കഴിക്കുന്നതുകൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവില്ല. അതുകൊണ്ട് വർക്കൗട്ട് കൃത്യമായി ചെയ്യണം. ഈ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നാണ് പറയുന്നത്.

Related posts