ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്! വിവാഹത്തെ കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട “പത്മിനി” പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയിലെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പര അവസാനിച്ചെങ്കിലും പത്മിനി എന്നുകേട്ടാൽ മലയാളി വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം എന്ന സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. ബിഗ് ബോസ് മലയാളത്തിലെ നാലാം സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. മത്സരത്തിൽ വന്നത് മുതൽ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ചറിയനാണ് കാത്തിരുന്നത്.

എന്നാൽ പെണ്ണ് കാണാൻ വന്നിട്ട് വലിയ ഡിമാൻഡുകൾ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. വർഷങ്ങൾക്ക് മുൻപ് ആനീസ് കിച്ചൺ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര മനസ് തുറന്നു പറയുന്നത്. തന്റെ ചില കല്യാണാലോചനകൾ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയെന്നാണ്‌ സുചിത്ര പറഞ്ഞത്. ഇപ്പോൾ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിക്കുന്നു. ‘ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്’, എന്നായിരുന്നു സുചിത്രയുടെ മറുപടി. ആരുടെ ജീവിതമാണ് നശിക്കുന്നതെന്ന് ആനി തുടർന്ന് ചോദിക്കുമ്പോൾ കെട്ടുന്ന ആളുടെ എന്നാണ് സുചിത്ര മറുപടി പറയുന്നത്. പെൺകുട്ടികൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ആൺകുട്ടികളുടെ ജീവിതമെന്താവുമെന്ന് ആനി തമാശക്ക് പറയുന്നുമുണ്ട്. വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിക്കാൻ വേറൊരു കാരണം കൂടിയുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. ‘എനിക്ക് വരുന്ന ആലോചനകളിൽ പലതും, പെണ്ണു കാണാൻ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാൻ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങും. ആദ്യം ഡാൻസ് കളിക്കുന്നത് നിർത്തണം, അഭിനയിക്കുന്നത് നിർത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിർത്താം.

ഇപ്പോൾ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ ഡാൻസും നിർത്തണമെന്ന് പറഞ്ഞാൽ വിഷമം തോന്നില്ലേ? സുചിത്ര ചോദിക്കുന്നു. ചെറുപ്പം തൊട്ട് ഞാൻ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. അവര് പറയുന്നത് ഡാൻസുമായി ഇറങ്ങി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാൾ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിൽ അമ്മയെയും അച്ഛനെയും കുടുംബവും നോക്കുന്ന ഒരു പെണ്ണിനെ മതിയെന്നാണ് പറഞ്ഞത്. പിന്നെ ഒരാൾ ചോദിച്ചത് ഈ ഫീൽഡിലും സിനിമ ഫീൽഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്‌സായി പോവുകയല്ലേന്ന്. അപ്പോൾ ഞാൻ തിരിച്ച് ചോദിച്ചു, ഇതിലൊന്നും പെടാത്ത ആൾക്കാർ ഡിവോഴ്സ് ആവുന്നില്ലേ എന്ന്. കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാൾ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്. അതുകൊണ്ട് നീ കണ്ണ് എഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നൊക്കെയുള്ള ഡിമാൻഡുകളാണ് പലരും മുന്നോട്ട് വെക്കുന്നത്. അവര് നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്. പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവമെന്നും സുചിത്ര പറഞ്ഞിരിക്കുന്നു.

Related posts