മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബറോസ്. കൊച്ചിയിൽ വെച്ച് ചിത്രത്തിന്റെ സിനിമയുടെ പൂജയും ചിത്രീകരണവും നടന്നു. എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. പൂജയിൽ പങ്കെടുക്കാൻ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് ഉൾപ്പെടെ നിരവധി താരങ്ങളും പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലാൽ തുടങ്ങി നിരവധി സംവിധായകരും എത്തിയിരുന്നു. മോഹൻലാൽ ഈ ചിത്രമൊരുക്കുന്നത് ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ അടിസ്ഥാനമാക്കിയാണ്. ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിൽ എത്തുന്നുണ്ട്. സിനിമയിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. റാഫേൽ ബറോസിൽ വാസ്കോഡഗാമയുടെ വേഷത്തിലാണ് അഭിനയിക്കുക. പാസ് വേഗ ഭാര്യയുടെ വേഷത്തിലാകും എത്തുക.
ആദ്യ സംവിധാന സംരംഭമായ ബറോസിന് ആശംസ അറിയിച്ചുകൊണ്ട് ഭാര്യ സുചിത്രയും എത്തി. സുചിത്ര പൂജവേദിയൽ പറഞ്ഞത് ഞാൻ ഇവിടെ വന്ന് സംസാരിക്കുന്നത് ചേട്ടന് തന്നെ ഒരു സർപ്രൈസ് ആയിരിക്കും എന്നാണ്. ഇന്നലെ എന്നോട് ആന്റണി സംസാരിക്കാമോ എന്ന് ചോദിച്ചിരുന്നു. പ്ലീസ് എന്നെ വിളിക്കല്ലേ എന്നാണ് പറഞ്ഞത്. പിന്നെ ഞാൻ സംസാരിക്കണമെന്ന് വിചാരിച്ചു. ഇന്ന് ഇത് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ ഒരു ദിവസമാണ്. അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിക്കുകയാണ്. ഇത് നല്ലൊരു തുടക്കമാവട്ടെ എന്നും സുചിത്ര പറഞ്ഞു.
അദ്ദേഹം മഞ്ഞിൽ വിരിഞ്ഞപൂവിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ്. അദ്ദേഹത്തോട് ആ സമയത്ത് എനിക്ക് വെറുപ്പായിരുന്നു. എനിക്ക് വില്ലനായി അഭിനയിച്ച സിനിമകൾ കണ്ടപ്പോൾ വെറുപ്പായിരുന്നു തോന്നിയത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സിനിമകളോട് ഇഷ്ടം തോന്നിത്തുടങ്ങി. പിന്നെ ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല നടൻ അദ്ദേഹമായി സുചിത്ര പറഞ്ഞു.