സുചിത്ര ബിഗ്‌ബോസിലേക്കോ ? പ്രതികരണവുമായി താരം

വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തുന്ന സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ സുചിത്ര ഒരേ സമയം അവതരിപ്പിച്ചത്. അടുത്തിടെ ആയിരുന്നു പരമ്പരയുടെ അവസാന എപ്പിസോഡിന്റെ സംപ്രേക്ഷണം നടന്നത്.പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു എൻഡിങ് ആയിരുന്നില്ല പരമ്പരയിൽ നടന്നതും. വാനമ്പാടിക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത സുചിത്ര, സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിൽ ആണ്. ഇപ്പോൾ നല്ല അവസരങ്ങൾ വീണ്ടും വരുന്നുണ്ട്.. അതുകൊണ്ട് എന്തായാലും ഉടൻ തന്നെ സിനിമയിലേക്ക് എത്തുമെന്ന് താരം പറഞ്ഞിരുന്നു.

ഇപ്പോൾ താൻ ബിഗ്‌ബോസിൽ എത്തുമെന്ന് പ്രചരിച്ച വാർത്തക്ക് മറുപടി നല്കിയിരിക്കുകയാണ് താരം. ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ല. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നുമായിരുന്നു സുചിത്ര പറഞ്ഞത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ പോസ്റ്റുകള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. വാനമ്ബാടി അനുഭവങ്ങളെക്കുറിച്ച്‌ വാചാലയായും താരമെത്തിയിരുന്നു.

വാനമ്ബാടി അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടം പങ്കുവെച്ച്‌ ആരാധകരെത്തിയിരുന്നു. പരമ്ബരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു. പരമ്ബരയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. പരമ്ബരയ്ക്ക് ശേഷമുള്ള വിശേഷങ്ങളുമായി താരങ്ങളെത്തിയിരുന്നു. സ്‌ക്രീനില്‍ അനുമോളെ പത്മിനിക്ക് ഇഷ്ടമല്ല, ജീവിതത്തില്‍ അവളെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ് സുചിത്ര എത്തിയിരുന്നു. ഗൗരിക്ക് പിറന്നാള്‍ സര്‍പ്രൈസുമായും സുചിത്ര എത്തിയിരുന്നു.

Related posts