അനുസരണക്കേട് കാണിച്ചിട്ടില്ല, എന്നിട്ടും! വൈറലായി സുബിയുടെ വാക്കുകൾ.

സുബി സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സുബി നടിയായി മാത്രമല്ല അവതാരകയായും സ്റ്റേജ് പെര്‍ഫോര്‍മറായും തിളങ്ങിയിട്ടുണ്ട്. വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ഹാസ്യതാരവുമാണ് സുബി. ഹാസ്യരംഗത്ത് സ്ത്രീകള്‍ അധികമില്ലാത്ത കാലത്താണ് സുബി കോമഡി സ്‌കിറ്റുകളില്‍ അവതരിപ്പിച്ചു തുടങ്ങുന്നത്. സുബിയെ ഹാസ്യകലാരംഗത്തിന് സമ്മാനിച്ചത് മറ്റു നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന്‍ കലാഭവനാണ്. താരം 38 വയസ്സായിട്ടും അവിവാഹിതയാണ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. നിരവധി സിനിമകളിലും വേഷമിട്ടു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് സുബി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സുബി സോഷ്യല്‍ മീഡിയകളില്‍ എത്താറുമുണ്ട്. ഇപ്പോള്‍ കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

Subi Suresh Shared brother Advice About her Marriage, കൊറോണക്കാലത്ത്  കല്യാണം കഴിക്ക് , അനിയന്റെ രസകരമായ ഉപദേശത്തെ കുറിച്ച് സുബി - Malayalam  Filmibeat

കൊറോണ വന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഭാഗ്യവശാല്‍ പത്തു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. മാസ്‌ക് വച്ച് നടക്കണം അല്ലെങ്കില്‍ ഇങ്ങനെ വരും എന്ന് പറയുന്നവരോട്, അനുസരണക്കേട് കൊണ്ട് വന്നതല്ല. എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല. ഞാന്‍ അങ്ങനെ സമ്പര്‍ക്കത്തില്‍ പോവാത്ത ആളാണ്. ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാറുള്ളു. ഭാഗ്യത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. തിരുവനന്തപുരത്ത് മൂന്ന് ദിവസം ഷൂട്ടിന് പോയിരുന്നു. അന്നേരം ചെറിയ ചുമയും ജലദോഷവും ഉണ്ടായിരുന്നുള്ളു. സാധാരണ എനിക്ക് കഫകെട്ട് വരാറുണ്ട്. പൊടി അലര്‍ജി അങ്ങനെയൊക്കെ വരാറുണ്ട്. ഒരു പരിപാടിക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍ ട്രെയ്‌നിലാണ് പോയത്.

Subi Suresh's mass reply about her breakup and marriage, latest chat went  viral| പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം  അതല്ലെന്ന് സുബി സുരേഷ് ...

ഫോട്ടോ എടുക്കാനായി രണ്ട് തവണ മാസ്‌ക് മാറ്റിയിരുന്നു. അതിന് ശേഷം കഫകെട്ട് കൂടി. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല എന്ന പോലെ വന്നതാണ്. കഫകെട്ട് വന്നാല്‍ ചെറുതായി ഛര്‍ദ്ദില്‍ വരുക, ഭക്ഷണം കഴിക്കാന്‍ പറ്റാതാവുമായിരുന്നു. അത് പോകാനായി ഏലാദി, വിക്‌സ് മിഠായി, പുളി മിഠായി ഒക്കെ വാങ്ങി കഴിച്ചു. അപ്പോള്‍ അത് മാറിയായിരുന്നു. തിരുവനന്തപുരത്ത് പോകുന്നതിന് മുമ്പ് എനിക്ക് ചെറിയ അസുഖം ഉണ്ടെന്ന് പറഞ്ഞ് ചാനലില്‍ വിളിച്ച് പറഞ്ഞിരുന്നു. ഞാനും അനിയനും വണ്ടിയില്‍ ഇരുന്ന് സംസാരിച്ച് ഒക്കെയാണ് പോയത്. ഷൂട്ടിന് ഒരു അസുഖം ഒന്നും ബാധിച്ചില്ല. പിറ്റേ ദിവസം നല്ല എനര്‍ജിയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആര്‍ക്കോ പനിയൊക്കെ ഉണ്ടായിരുന്നു എന്ന് അനിയനോട് പറഞ്ഞു. അങ്ങനെ ടെസ്റ്റ് ചെയ്യാന്‍ പോയി. എല്ലാ ആശുപത്രിയിലും തിരക്കായിരുന്നു. ഉച്ചക്ക് പോയി ആന്റിജെന്‍ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ എനിക്ക് പൊസിറ്റീവ്, അനിയന് നെഗറ്റീവ്.

Related posts