ഇരട്ടകളാണോ എന്നാരാധകർ! വൈറലായി സുബിയുടെ സെൽഫ് ട്രോൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. അവതാരകയായും നടിയായും കോമഡി ആർട്ടിസ്റ്റായും മലയാളികൾക്ക് സുപരിചിതയാണ് താരം. എപ്പോഴും കോമഡി പറയുന്ന സുബി കോമഡി സ്കിറ്റുകളില് സ്ത്രീ സാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്. ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി. ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

ഇപ്പോഴിതാ, സോ‌ഷ്യൽ മീഡിയയിൽ സുബി പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ.‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രത്തിന്റെ ലുക്കിനോട് സാമ്യമുള്ള തന്റെ ഒരു ചിത്രമാണ് ‘വിക്രം ഏലിയാസ് ജാക്സൺ ഏലിയാസ്’ എന്ന കുറിപ്പോടെ സുബി പങ്കു വച്ചിരിക്കുന്നത്. സുബിയുടെ ഈ സെൽഫ് ട്രോൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സലിം കുമാറിന്റെ അനിയത്തി ആണല്ലേ ?, ഒരമ്മ പെറ്റ അളിയൻമാരാണെന്നെ പറയൂ’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Subi Suresh Wiki - Biography, Age, Photos, Family [Net Worth]

Related posts