മനസ്സിൽ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല! സുബിയുടെ ഓർമ്മകൾ പങ്കുവച്ച് മനോജ്‌!

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ തിളങ്ങി നില്‍ക്കുകയാണ് ഇരുവരും. ഗോഡ്‌ഫാദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബീന ആന്റണി മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്നു. മനൂസ് വിഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങല്‍ പങ്കുവെച്ച് മനോജ് കുമാര്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ സുബി സുരേഷിൻറെ വിയോഗത്തിൽ വികാരാധീനനായി സംസാരിക്കുകയാണ് മനോജ്‌. എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികൾ കൊണ്ടും നിർത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു സുബിയെന്ന് മനോജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികൾ കൊണ്ടും നിർത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂർവ്വവ്യക്തിത്വം .മനസ്സിൽ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല ….ഞങ്ങൾ ഒരിമിച്ചിരിക്കുന്ന സമയത്ത് ഞാൻ അവളോട് പറയും “എടീ നീ ശസ്ത്രക്രിയ നടത്തി ആണ് ആവ് എന്ന് ” അപ്പോൾ അവൾ പൊട്ടിച്ചിരിച്ചോണ്ട് പറയും “എന്റെ മനോജേട്ടാ എനിയ്ക്ക് 100 വട്ടം സമ്മതമാണ് …. എന്നിട്ട് വേണം പാതിരാത്രിക്കൊക്കെ നെഞ്ച് വിരിച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടക്കാൻ …. ഇപ്പോഴും അങ്ങിനെ നടക്കാൻ എനിയ്ക്ക് പേടിയൊന്നുമില്ല കേട്ടോ … പക്ഷെ അമ്മസമ്മതിക്കില്ല ….” എന്ന് പറഞ്ഞ് നിർത്താതെ ചിരിക്കും ….വെറും പാവമായിരുന്നു അവള് …. നിഷ്കളങ്കയും …സ്റ്റേജ് പ്രോഗ്രാം എന്ന് പറഞ്ഞാൽ അവൾക്ക് അതൊരു ആവേശവും ലഹരിയുമൊക്കെയായിരുന്നു …. മറ്റാരിലും കാണാത്ത പ്രത്യേകതയാർന്ന ഒരു ആവേശം ….

ഒരു വല്ലാത്ത പോസിറ്റീവ് വൈബുള്ള കലകാരി …. സൂര്യ ടി വി യിൽ മുമ്പ് സംപ്രഷണം ചെയ്തിരുന്ന “കുട്ടി പട്ടാളം” എന്ന പരിപാടി വലിയ വിജയമായത് തീർച്ചയായും സുബിയുടെ അസാധ്യമായ മിടുക്ക് കൊണ്ട് തന്നെയായിരുന്നു ….സുബിയല്ലാതെ വേറൊരാൾക്കും മലയാളക്കരയിൽ ആ പരിപാടി ചെയ്യാൻ പറ്റില്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു ….കുറച്ച് പ്രോഗ്രാംസ് ഞാൻ സുബിയുടെ ഒപ്പം പണ്ട് ചെയ്തിട്ടുണ്ട് ….പിന്നീട് അങ്ങിനെ contact ഒന്നും ഇല്ലായിരുന്നു …പക്ഷെ, എപ്പോൾ എവിടെ വച്ച് കണ്ടാലും മനോജേട്ടാ എന്ന് വിളിച്ച് ഓടി അടുത്ത് വന്ന് കെട്ടിപ്പിടിക്കുന്ന പ്രിയ കൂട്ടുകാരി ഇനി ഈ ലോകത്ത് ഇല്ലല്ലോ എന്നാലോചിക്കുമ്പോൾ ….അത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല …നിനക്ക് പ്രണാമമോ … അദരാഞ്ജലിയോ തരാൻ എനിക്ക് കഴിയില്ല …..കാരണം, നീ എന്നും എന്റെ മനസ്സിൽ “ജീവനോടെ” തന്നെ ഇരിക്കട്ടേ…..നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന നിന്റെ അമ്മ എങ്ങിനെ ഇത് സഹിക്കും എന്നാലോചിച്ചിട്ട് ….????എല്ലാം ദൈവ നിശ്ചയം …..ദൈവം തന്നെ അതിനുള്ള കരുത്തും കൊടുക്കട്ടേ… പ്രിയ അനിയത്തി ഒരിയ്ക്കലും മറക്കില്ല നിന്നെ …. എന്നും നിറഞ്ഞ സ്നേഹം മാത്രം ….

Related posts