മലയാളികളുടെ പ്രിയതാരം സുബി സുരേഷ് അന്തരിച്ചു!

പ്രശസ്ത ചലച്ചിത്ര താരവും അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 20 വർഷത്തോളമായി താരം സിനിമ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു. കോമഡി വേഷങ്ങൾ ചെയ്യുന്ന അപൂർവ്വം നടിമാരിൽ ഒരാൾ കൂടിയായിരുന്നു സുബി.

Related posts