മലയാളികൾക്ക് സുപരിചിതയായ ഹാസ്യതാരവും അവതാരകയുമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയകളിൽ ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സുബി പങ്കിട്ട ചിത്രം വൈറലായിരുന്നു.
സാരിയുടുത്ത് ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായിട്ടുള്ള ചിത്രമാണ് ,സുബി പങ്കിട്ടത്. സുബി വിവാഹിതയാവുകയാണോ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. ചിലർ വിവാഹാശംസകൾ നേർന്നിട്ടുമുണ്ട് ചിത്രത്തിനു താഴെ. വെള്ള നിറമുള്ള ഷർട്ടണിഞ്ഞ് യുവാവിനൊപ്പമുള്ള ചിത്രമാണ് സുബി പോസ്റ്റ് ചെയ്തത്. എന്നാൽ യുവാവിന്റെ മുഖം വ്യക്തായിരുന്നില്ല. ഇതാണ് ആരാധകരിൽ സംശയം ജനിപ്പിച്ചത്. ഇപ്പോളിതാ ചിത്രങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സുബി.
വിവാഹമായാൽ ഞാൻ മറച്ചുവയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് എന്റെ വീട്ടുകാർ. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ല എന്നാണ് സുബി പറഞ്ഞത്.