അന്ന് അങ്ങനെ എന്നോട് ചെയ്തവൻ്റെ കരണം അടച്ച് ഒന്ന് കൊടുത്തു! സുബിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

നടിയും അവതാരകയുമായ സുബി സുരേഷ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. സ്കിറ്റുകളിലൂടെയും സിനിമകളിലൂടെയും നല്ലൊരു നടിയാണെന്നും അതിലേറെ തനിക്ക് ഹാസ്യം അനായാസം വഴങ്ങുമെന്നും താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിയ്ക്കും എന്നും, അടി കൊടുക്കേണ്ട സാഹചര്യം ആണെങ്കില്‍ കൊടുക്കും എന്നും തുറന്ന് പറയുകയാണ് സുബി. അങ്ങനെ രണ്ട് മൂന്ന് പേരെ തല്ലിയ ചരിത്രവും തനിക്ക് ഉണ്ട് എന്നും താരം പറയുന്നു. ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ അങ്ങനെ ഒരാളെ തല്ലിയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സുബി.

കുറച്ച് അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. ഒരു ഷോ ഞാന്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്നു. പ്രോഗ്രാം നടക്കുന്നതിന് ഇടെ സംഘാടകരും ഞങ്ങളുടെ ചില ആര്‍ട്ടിസ്റ്റുകളും തമ്മില്‍ എന്തോ വഴക്ക് നടന്നു. ആള്‍ക്കൂട്ടം കണ്ടിട്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. ആളുകള്‍ കൂടി നില്‍ക്കുകയാണ്, ആള്‍ക്കാരെ വകഞ്ഞ് മാറ്റി ഞാന്‍ അവിടെ എത്തി. പ്രശ്നം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ ഒരാള്‍ ചുമലിലൂടെ കൈ ഇട്ടു. ആദ്യം ഞാന്‍, ‘ശ്ശെ കയ്യെടുക്കടാ’ എന്ന് പറഞ്ഞ് മാറ്റി. ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ.

തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. അന്ന് അത് പത്രത്തില്‍ വാര്‍ത്തയായയും വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ആക്ടീവ് ആയിരുന്നുവെങ്കില്‍ ആ വീഡിയോ വൈറലാവുമായിരുന്നു- സുബി പറയുന്നു. താനൊരു മൂശേട്ടയാണ്. സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍, സുബി സുരേഷ് പറഞ്ഞു.

Related posts