മലയാളികൾക്ക് സുപരിചിതയായ ഹാസ്യതാരവും അവതാരകയുമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയകളിൽ ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ പോസ്റ്റിനു താഴെ വന്ന അധിക്ഷേപ കമന്റിന് കനത്ത ഭാഷയിൽ മറുപടി നല്‍കിയിരിക്കുകയാണ് താരം. സുബി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് മോശം കമന്റ് എത്തിയത്. ഈ കമന്റിന് ആണ് സുബി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.
ഫാഷന്‍ ഷോയില്‍ റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു സുബി പങ്കുവെച്ചിരുന്നത്. തവള അമ്മച്ചി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ, എന്നായിരുന്നു ഈ കമന്റിന് സുബി നല്‍കിയ മറുപടി. ഇതിന് പിന്നാലെ സുബിയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി.
നേരത്തെ ഫെമിനിസത്തെയും ഫെമിനിസ്റ്റുകളെയും അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി സുബി രംഗത്ത് എത്തിയിരുന്നു. ഒരു വിവാദത്തിന് വഴിവെക്കേണ്ട എന്നു കരുതിയാണ് ഫോട്ടോ ഡിലീറ്റ് ചെയ്തതെന്നു സുബി സുരേഷ് ഫേസ്ബുക്കിലെഴുതി. കണ്ണടയും ചുവന്ന പൊട്ടും മൂക്കുത്തിയും കഴുത്തില്‍ ഷാളും ധരിച്ചുള്ള ഫോട്ടോയായിരുന്നു സുബി സുരേഷ് നേരത്തെ പങ്കുവെച്ചിരുന്നത്. മലയാളത്തിലെ നടന്മാരുടെ കാരിക്കേച്ചറുകള്‍ തൂക്കിയ ചുമരിന് മുന്നില്‍ നിന്നായിരുന്നു ഈ ഫോട്ടോ.