ആരെ, എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള സ്വാതന്ത്രം വീട്ടുകാർ നൽകിയിട്ടുണ്ട്!

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് സുബി സുരേഷ്. അഭിനേത്രി മാത്രമായല്ല, അവതാരകയായും താരം പ്രേഷകരുടെ മുന്നിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസ്സം ആണ് താരം വിവാഹിതയായി എന്ന തരത്തിലെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. ടെലിവിഷന്‍ നടന്‍ നസീര്‍ സംക്രാന്തിയുമായി ആണ് താരം വിവാഹിത ആയതെന്നും ഒളിച്ചോട്ടം ആയിരുന്നുവെന്നുമെക്കെയാണ് വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സുബി.

ഞാൻ ഒളിച്ചോടിയിട്ടില്ല വീട്ടിൽ തന്നെയുണ്ട്, ഒളിച്ചോടി പോയിട്ടില്ല, അഥവാ ഞാൻ അങ്ങനെ പോകുമ്പോൾ പറഞ്ഞിട്ടേ പോകു, ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച്‌ ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ലന്നും സുബി പറയുന്നു.

ഇനിയിപ്പോ ഞാൻ ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാൽ അവർ സന്തോഷത്തോടെ കൈപിടിച്ച് തരും, ഞാൻ എങ്ങും പോകില്ല എന്ന് ആരാധകരെ അറിയിക്കാനാണ് ഞാൻ ഇപ്പൊ വന്നത്, ഇത് കേൾക്കുമ്പോൾ ചിലർക്ക് സന്തോഷം തോന്നും ചിലർക്ക് സങ്കടം വരും, കൈരളിയുടെ ഒരു പരിപാടിയുടെ ഭാഗമായിട്ടാണ് ഞാൻ അത് ചെയ്തത്, അവര്‍ അത് പ്രമോട്ട് ചെയ്യാനായി അങ്ങനെ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. എന്റെ വീട്ടില്‍ ഇപ്പോഴും ഇത് കേള്‍ക്കുമ്ബോള്‍ എല്ലാവര്‍ക്കും ചിരിയാണ്.ഇപ്പോഴും ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടോ എന്നൊക്കെ ചോദിച്ച്‌ ഫോണ്‍ കോള്‍ വരുന്നുണ്ട്.

 

 

Related posts