വളരെ ശക്തമായ സ്വദേശിവത്കരണവുമായി സൗദി. സൗദിയിലെ വ്യവസായ, ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 39,404 തസ്തികകളില്‍ സ്വദേശികള്‍ നിയമിതരായെന്ന് അധികൃതര്‍. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഈ മേഖലയെ സുസ്ഥിരമാക്കാന്‍ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 903 പുതിയ വ്യവസായിക ലൈസന്‍സുകള്‍ മന്ത്രാലയം നല്‍കിയിരുന്നു. ഇതുവഴി 23.5 ശതകോടി ഡോളര്‍ നിക്ഷേപം പുതുതായി ഇൗ മേഖലയിലുണ്ടായി.

ഇക്കാലയളവില്‍ 515 ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബറിലെ പ്രതിമാസ സൂചിക റിപ്പോര്‍ട്ടില്‍ നിലവിലുള്ള വ്യവസായിക സ്ഥാപനങ്ങളുടെ എണ്ണം 9681 ആണ്. നവംബറില്‍ ഇത് 9630 ആയിരുന്നു. ഡിസംബറില്‍ മൊത്തം 73 പുതിയ ഫാക്ടറികള്‍ക്ക് ലൈസന്‍സ് നേടുകയും 30 ഫാക്ടറികള്‍ ഉല്പാദനം ആരംഭിക്കുകയും ചെയ്തു. വ്യവസായിക മേഖല ഡിസംബറില്‍ 2504 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ 1300 തൊഴിലുകളില്‍ സ്വദേശികള്‍ നിയമിതരായി. ഡിസംബര്‍ അവസാനമായപ്പോള്‍ രാജ്യത്ത് ഭക്ഷ്യ ഉല്പന്നങ്ങള്ക്കുള്ള ഫാക്ടറികളുടെ എണ്ണം 1074 ആയി