ട്രംപ് അനുകൂലികളുടെ ശക്തമായ ആക്രമണങ്ങക്കിടയിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

America-new

ലോകം ഉറ്റു നോക്കിയ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യു എസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ട്രല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യു എസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ‌ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.

america
america

306 ഇലക്‌ട്രല്‍ വോട്ടുകളാണ് ഡെമോക്രാറ്റ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണള്‍ഡ് ട്രംപിന് ലഭിച്ചത്. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്.

america election
america election

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്റിലേക്ക് നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം നാല് പേരാണ് മരിച്ചത്. തന്റെ അനുയായികളോട് അമേരിക്കന്‍ പാ‌ര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച്‌ നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളനം നടക്കുന്നതിനിടെ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച്‌ അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച്‌ വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു.

Related posts