മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്റ്റെഫി. മാനസവീണ എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അഗ്നിപുത്രി, ഇഷ്ടം എന്നീ പരമ്പരകളിലൂടെ താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറി. കഥാവശേഷൻ , ലൈഫ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ലിയോണാണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോൾ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. സ്വാസിക അവതരാകയായി എത്തിയ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയത്.
അഞ്ഞൂറോളം മ്യൂസിക് ആല്‍ബം ചെയ്തിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഒരുവിധം പല ഭാഷകളിലും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ചെയ്യുമ്പോള്‍, ആയോധനകല പഠിച്ചിട്ടുള്ള ഒരു കുട്ടിയെ വേണം. ഈയിടെ പടത്തില്‍ അഭിനയിച്ച കുട്ടിയുണ്ടെന്ന് പറഞ്ഞ് പ്രൊഡക്ഷനില്‍ നിന്നുള്ളവര്‍ സ്റ്റെഫിയെ കുറിച്ച് പറഞ്ഞു. പക്ഷേ ഒടുക്കത്തെ ജാഡ ആണെന്നും അവര്‍ സൂചിപ്പിച്ചു. അതിന് അവളെ നമുക്ക് കെട്ടാന്‍ ഒന്നുമല്ലല്ലോ എന്ന് ഞാനും പറഞ്ഞു. അങ്ങനെ സ്റ്റെഫിയുടെ വീട്ടില്‍ പോയി പിതാവിനോട് കാര്യങ്ങളൊക്കെ വ്യക്തമാക്കി, ലിയോണ്‍ പറഞ്ഞു. രണ്ട് ദിവസത്തെ ഷൂട്ടാണ്. ഫൈറ്റ് ഒക്കെ വേണമെന്നും പറഞ്ഞു. അച്ഛന്‍ ഒക്കെ പറഞ്ഞെങ്കിലും അമ്മയും ഇവളും അനങ്ങാതെ നില്‍ക്കുകയാണ്. ഇത് പെണ്ണ് കാണാന്‍ വന്നതൊന്നുമല്ല, എന്തെങ്കിലും ഒന്ന് പറയാമോ എന്ന് ഞാനും ചോദിച്ചു. ഒടുവില്‍ അത് അറംപറ്റിയത് പോലെയായി. സ്റ്റെഫി ഓക്കെ പറഞ്ഞില്ലെങ്കില്‍ എനിക്ക് അടുത്ത ആളെ നോക്കേണ്ടതാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നോക്കിയിട്ട് പറയാമെന്ന് അമ്മയുടെ കൗണ്ടര്‍. ചിലപ്പോള്‍ ഇറങ്ങി പോടാന്ന് പറഞ്ഞതായിരിക്കുമെന്ന് ലിയോണ്‍ പറഞ്ഞു. പിതാവാണ് വിളിച്ച് ഓക്കേ ആണെന്ന് പറഞ്ഞത്. അവിടുന്ന് പോന്നതിന് ശേഷം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ അച്ചായാ ആ കൊച്ച് നിങ്ങള്‍ക്ക് ചേരുമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത ഹിന്ദിയിലെ മ്യൂസിക് ആല്‍ബം വന്നപ്പോഴും ആ കൊച്ച് കൊള്ളാമെന്ന് പറഞ്ഞ് സ്റ്റെഫിയെ തന്നെ വിളിച്ചു. അങ്ങനെ വരുന്നതിന് മുന്നെ എന്നെ വിളിച്ചിട്ട് ലിയോ ചേട്ടാ എനിക്ക് ഡയറക്ഷന്‍ പഠിക്കാന്‍ താല്‍പര്യം ഉണ്ട്. എന്നെയും അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കാമോന്ന് ചോദിച്ചു. ഞാന്‍ ഞെട്ടി പോയി, എന്റെ അടുത്ത് നിന്ന് എന്ത് പഠിക്കാനാണെന്ന് ചിന്തിച്ചു.
അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങി. രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞപ്പോള്‍ ലേശം വൈകിയിട്ട് പോരെ എന്നാണ് ഇവള്‍ ചോദിച്ചത്. അവളുടെ പ്രാര്‍ഥന പോലെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോള്‍ പത്തരയായി. അതുവരെ രാഹുകാലമാണ്. അത് കഴിഞ്ഞിട്ട് എനിക്ക് ദക്ഷിണ വെക്കാന്‍ വേണ്ടിയാണ് അവളത് ചോദിച്ചത്. എനിക്കത് അറിയില്ലായിരുന്നു. അങ്ങനെ ഷൂട്ട് ചെയ്യാന്‍ വേണ്ടി എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നു. അവിടുത്തെ ലൈറ്റ് ഓക്കെ ഓഫ് ആണ് അന്നേരം. എന്നോട് ഒന്ന് വരാമോന്ന് ചോദിച്ചു. ചെന്നപ്പോള്‍ ദക്ഷിണ തരാനാണ്. ഞാന്‍ അത് കൈയ്യില്‍ വാങ്ങിയപ്പോള്‍ അവള്‍ ഉണ്ട് കാലില്‍ വീഴുന്നു. പെട്ടെന്നാണ് അവിടുത്തെ ലൈറ്റ് മൊത്തം ഓണ്‍ ആവുന്നത്. എല്ലാവരും നോക്കുമ്പോള്‍ സ്റ്റെഫി എന്റെ കാലില്‍ വീണ് കിടക്കുന്നു. പിന്നീട് നേരെ പോയി ആരെങ്കിലും പ്രണയിക്കുന്നുണ്ടോന്ന് ചോദിച്ചു. ഇല്ലെങ്കില്‍ എനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അത്രയുമേ പ്രണയകഥ ഉണ്ടായിട്ടുള്ളു,- ലിയോണ്‍ പറഞ്ഞു.