മികച്ച നടനായി ജോജുവും ബിജു മേനോനും. മികച്ച നടി രേവതി! സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ ഇവരൊക്കെ!

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജി എന്ന ചിത്രം സവിധാനം ചെയ്ത ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.

രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്മാന്‍ ഷിനോസ് റഹ്മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).

Related posts