സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ

BY AISWARYA

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍, നടന്‍ ജയസൂര്യ, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

Can't say no to any role: Sudheesh, after winning first Kerala state award in 34 years | The News Minute

ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റര്‍ നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം 2020 ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts