ജോജുവും പൃഥ്വിയും ഒന്നിക്കുന്ന സ്റ്റാറിന്റെ പോസ്റ്റർ പുറത്തിറങ്ങി

‘സ്റ്റാർ’ എന്ന പുത്തൻ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അബാം മൂവിസിന്‍റെ ബാനറിൽ അബ്രഹാം മാത്യു ആണ് നിർമിക്കുന്നത്. സംവിധായകൻ ഡോമിൻ ഡിസിൽവ ‘പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമ പുറത്തിറങ്ങുന്നത് ഏപ്രിൽ 9നാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയത്.

ചിത്രത്തിൽ നായകനും നായികയുമായെത്തുന്നത് ജോജുവും ഷീലുവുമാണ്. അതിഥി വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നതെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ്. ഈ ചിത്രം മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. രചന നിർവഹിച്ചത് നവാഗതനായ സുവിന്‍ എസ് സോമശേഖരനാണ്. ചിത്രത്തിലെ മറ്റു താരങ്ങൾ ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ എന്നിവരാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് എം ജയചന്ദ്രനും രഞ്ജിൻ രാജും ആണ് .

ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ ബാദുഷയാണ്. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം നിർവ്വഹിക്കുന്നത് ലാൽ കൃഷ്ണൻ എസ് അച്യുതം ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യം ഫ്രാൻസിസാണ്. അരുൺ മനോഹർ വസ്ത്രാലങ്കാരവും കമർ എടക്കര കലാസംവിധാനവും നിർവ്വഹിക്കുന്നു. മേക്കപ്പ് റോഷൻ എൻ.ജിയും
സൗണ്ട് ഡിസൈൻ അജിത്ത് എം ജോർജ്ജും കൈകാര്യം ചെയ്യും. റിച്ചാർഡ് പ്രൊഡക്ഷൻ കണ്ട്രോളറും അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.

Related posts