മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അനുശ്രീയുമായി തനിക്കുള്ള മുഖസാദൃശ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശിവദ. നടി അനുശ്രീയെ പോലെ ഇടക്ക് തോന്നാറുണ്ട്, നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റിനാണ് ശിവദ രസകരമായി മറുപടി പറഞ്ഞത്. ഒരു ബന്ധവുമില്ല. ഇത് ആദ്യമായി എന്നോട് പറയുന്നത് സുധി വാത്മീകത്തിന്റെ സമയത്ത് ലളിതാമ്മയാണ്. നീ അങ്ങോട്ട് തിരിഞ്ഞേ, ഒന്ന് ചിരിച്ചേ എന്ന് എന്റെയടുത്ത് പറഞ്ഞു. അപ്പൊ ഞാൻ തിരിഞ്ഞ്, എന്തുപറ്റി അമ്മാ എന്ന് ചോദിച്ചു. അപ്പോഴാണ് പറഞ്ഞത്, നിനക്കേ അനുശ്രീയുടെ ഛായയും വർത്തമാനവുമൊക്കെ ഇടക്കിടക്ക് വന്നുപോകുന്നുണ്ട്, എന്ന്. അതുകഴിഞ്ഞും ഒരുപാട് പേർ വേറെയും എന്നോട് പറഞ്ഞു.
ഓൺ സ്‌ക്രീനിനേക്കാൾ കൂടുതലും എനിക്ക് തോന്നുന്നു ഓഫ് സ്‌ക്രീനിൽ ഞാൻ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴുമാണ് ഈ കാര്യം പറയുന്നത്. ഞാനും അനുവും തന്നെ ഇക്കാര്യം പറയാറുണ്ട്. എന്നെപ്പോലെ ഇരിക്കുന്നു എന്ന് അനുവിന്റെ അടുത്തും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്, എന്ന് പറഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടെ ഒരിക്കൽ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ, സഹോദരിമാരാണോ എന്ന കമന്റൊക്കെ വന്നിരുന്നു. എന്തായാലും സന്തോഷം.