മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബ ജീവിതവും അഭിനയ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.
മുരളി കൃഷ്ണനാണ് നടിയുടെ ഭർത്താവ്. അരുന്ധതി എന്നൊരു മകളുമുണ്ട് ദമ്പതികൾക്ക്.
ഇപ്പോഴിതാ പ്രസവ ശേഷമുണ്ടായ വിഷാദത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വാക്കുകളിങ്ങനെ, പ്രസവ ദിവസം പോലും തനിക്ക് ഛർദിയായിരുന്നു, എല്ലാ മാസവും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്. കുഞ്ഞുണ്ടായ ശേഷം പാൽ കെട്ടി നിൽക്കുന്ന പ്രശ്‌നം, ക്രാക്ക്ഡ് നിപ്പിൾ ഒക്കെയുണ്ടായി, രാത്രി മുഴുവൻ കുഞ്ഞിനേയും എടുത്ത് ഉറങ്ങാതെയിരിക്കേണ്ടി വന്നിരന്നു. കിടത്തിയാൽ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങുമായിരുന്നു. കിടത്തിയാൽ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങുമായിരുന്നു. അതിനാൽ മറ്റ് മാർഗമില്ലാതെ കുഞ്ഞിനെ എടുത്ത് ഇരിക്കുകയായിരുന്നു.
ഇതുകാരണം രാവിലെ കൈകൾ അനക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഭർത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുണ്ടായിരുന്നിട്ടു പോലും താൻ വിഷാദത്തിൽ പെടുകയായിരുന്നു നല്ല കുടുംബം ഇരുവശത്തും ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് തനിക്കത് വേഗം കുറഞ്ഞത്.