വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമല്ല! ശിവദ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബ ജീവിതവും അഭിനയ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം.
മുരളി കൃഷ്ണനാണ് നടിയുടെ ഭർത്താവ്. അരുന്ധതി എന്നൊരു മകളുമുണ്ട് ദമ്പതികൾക്ക്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞ് കൂടി ജനിക്കുന്നതോടെ ചെറിയ റോൾ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കെല്ലാമുള്ള മറുപടിയാണ് ശിവദ നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാർക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറുള്ളത്? കുഞ്ഞുള്ളതല്ലേ എന്ന് പറഞ്ഞ് തന്നെ തേടി വരുന്ന സ്ഥിരം റോളുകൾ സ്വീകരിക്കാറില്ലെന്നാണ് ശിവദ പറയുന്നത് എന്നും ശിവദ പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ് സു സു സു സുധി വാത്മീക ത്തിലേക്ക് ഓഫർ വരുന്നത്. സിനിമ ഹിറ്റായി നിൽക്കുമ്പോൾ കല്യാണം വിളിച്ച് തുടങ്ങി. സിനിമ ചെയ്ത് ക്ലിക്ക് ആയി നിൽക്കുന്ന സമയത്താണോ വിവാഹം എന്ന് എല്ലാവരും ചോദിച്ചു. ഇതോടെ എനിക്ക് ടെൻഷനായി. കല്യാണം മാറ്റി വയ്ക്കണോ മുരളീ എന്ന് ഞൻ ചോദിച്ചു. താൻ പേടിക്കണ്ടടോ തന്റെ ഇഷ്ടങ്ങൾക്ക് ഞാൻ നോ പറില്ലെന്ന് മുരളിയും പറഞ്ഞു. അതോടെ ധൈര്യമായി.

കരിയറിന് വേണ്ടി കുഞ്ഞ് ഉടനെ വേണ്ടെന്ന പ്ലാനിങ് ഒന്നും ഞങ്ങൾ എടുത്തില്ല. വിവാഹശേഷവും നേരത്തെ പറഞ്ഞ് വെച്ച സിനിമകളൊക്കെ ഞാൻ ചെയ്യുന്നുണ്ടായിരുന്നു. തമിഴിൽ മൂന്ന് സിനിമകൾ ചെയ്യാനിരിക്കുമ്പോഴാണ് ഗർഭിണിയാവുന്നത്. അതിൽ ചില സിനിമകൾ എനിക്ക് എട്ട് മാസം ആയപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അതുകൊണ്ട് ചില സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട മൂന്ന് സിനിമകളും മുൻനിര താരങ്ങൾക്കൊപ്പം ഉള്ളതായിരുന്നു. അതിലൊന്നും തനിക്ക് വിഷമമില്ല. കാരണം അതിലും വലിയ അനുഗ്രഹമാണ് അരുന്ധതി. മകളെയും കൂട്ടിയാണ് ഞാൻ സെറ്റിലേക്ക് പോവാറുള്ളത്. ഒരു തരത്തിലും അവൾക്ക് അമ്മയുടെ സാന്നിധ്യം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാക്കിയിട്ടില്ല. പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഫോട്ടോ കണ്ട് കടല വെള്ളത്തിൽ ഇട്ടത് പോലെ ആയല്ലോ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമല്ല. ഇനി അവസരങ്ങൾ നഷ്ടപ്പെടും, എന്ന തോന്നൽ വരാതിരിക്കുകയാണ് വേണ്ടത്. മലയാളത്തിൽ വിവാഹശേഷം സ്ത്രീകളെ മാറ്റി നിർത്തുന്ന രീതി വളരെ കുറവാണെന്നാണ് ശിവദ പറയുന്നത്.

Related posts