ചക്കപ്പഴത്തിൽ നിന്നും പൈങ്കിളിയും പിന്മാറുന്നോ! പിന്മാറ്റത്തിന്‌ കാരണം ഇതോ?

ചക്കപ്പഴം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ്. നർമ്മത്തിന്റെ മേമ്പൊടിയിൽ ഒരു കുടുംബത്തിലെ കഥപറയുന്ന ഈ ഹാസ്യപരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത് ശ്രുതിയുടെ പിന്മാറ്റമാണ്. എന്നാല്‍ ശ്രുതി ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലില്‍ ശ്രുതിയും മത്സരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചക്കപ്പഴത്തില്‍ നിന്നും നടി പിന്മാറുന്നു എന്ന വാര്‍ത്തകള്‍ എത്തിയത് വ്ലോഗറായ രേവതി ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സാര്‍ത്ഥികളുടെ സാധ്യത ലിസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ ശ്രുതിയുടെ പേരുമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ശ്രുതി ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്.

ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്താല്‍ അടുത്ത ആറ് മാസത്തേക്ക് മറ്റ് ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കാനാവില്ല. 100 ദിവസത്തെ ഷോയ്ക്ക് ശേഷവും ഏഷ്യാനെറ്റ് ചാനലുമായി കരാറുണ്ട്. അതേസമയം നടി ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രുതി എത്തുമോ ഇല്ലയോ എന്നത് ഷോ തുടങ്ങിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

Related posts