വസ്ത്രത്തിന് ഇറക്കമില്ലാത്തത് കൊണ്ട് എന്നെ ആരും കാണരുതെന്ന് ഞാൻ പ്രാർഥിച്ചുകൊണ്ട് ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ചു! ശ്രുതി രജനികാന്ത് പറയുന്നു!

ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയ നടിയാണ്. ശ്രുതി തന്റെ ആരാധകരെ സൃഷ്ടിച്ചത് ചക്കപ്പഴം എന്ന മിനി സ്‌ക്രീൻ പരമ്പരയിൽ പൈങ്കിളി ആയി എത്തിയാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകൾ ആണുള്ളത്. ശ്രുതി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെയും നിവിൻ പോളിയെയുമൊക്കെ കാണാൻ പോയ കഥ പങ്കുവെച്ചിരിക്കുകയാണ് നടി. അവാർഡ് വേദിയിലേക്ക് ഫ്ളവർ ഗേളായിട്ടാണ് എന്നെ വിളിക്കുന്നത്. മോഹൻലാൽ, വിക്രം തുടങ്ങിയ താരങ്ങളൊക്കെ വരുന്നുണ്ട്. നിവിൻ പോളി ഉള്ള കാര്യം എനിക്കറിയില്ല. അവിടെ ചെന്ന് ഇടാനുള്ള ഡ്രസിന്റെ അളവ് എടുക്കുകയാണ്. അപ്പോഴാണ് വസ്ത്രത്തിന് വളരെ ഇറക്കം കുറവാണെന്ന കാര്യം അറിയുന്നത്. അത് കണ്ടതോടെ തന്നെ മോഹൻലാലിനെ കാണേണ്ട, ഞാൻ പോവുകയാണെന്ന് പറഞ്ഞു. ഇതൊക്കെ പറയുന്നതിനിടയിലാണ് നിവിൻ പോളിയും ആ പരിപാടിയ്ക്ക് ഉണ്ടെന്ന് അറിയുന്നത്.എങ്കിൽ പിന്നെ ഡ്രസ് ഇങ്ങനെ ആയാലും കുഴപ്പമില്ലെന്നായി ഞാൻ. അന്ന് സ്റ്റേജിലേക്ക് കയറുമ്പോൾ എന്നെ ആരും കാണരുതേ എന്നാണ് പ്രാർഥിച്ചത്. അവിടെ വന്ന ബാക്കി പെൺകുട്ടികളെല്ലാം സിനിമയിലേക്കോ മോഡലിങ്ങിലേക്കോ വിളിക്കണമെന്നാണ് പ്രാർഥിച്ചിട്ടുണ്ടാവുക. പക്ഷേ ഞാനോ വസ്ത്രത്തിന് ഇറക്കമില്ലാത്തത് കൊണ്ട് എന്നെ ആരും കാണരുതെന്ന് ഞാൻ പ്രാർഥിച്ചു. മാത്രമല്ല ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിൽക്കുകയും ചെയ്തു. പക്ഷേ ഇത് ടെലികാസ്റ്റ് ചെയ്തപ്പോൾ നിറയെ ഞാൻ മാത്രമെന്നും ശ്രുതി പറഞ്ഞു.

Related posts