‘പ്രണയത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ചിലതൊക്കെ നേരിടേണ്ടിവരും…അതുകൊണ്ടാണ് അതിനെ കുറിച്ച് സംസാരിക്കാത്തത്”; ശ്രുതി ഹാസന്‍ പറഞ്ഞു തുടങ്ങുന്നു

BY AISWARYA

ഉലക നായകന്റെ മകള്‍ ശ്രുതി ഹാസനെ പാട്ടിലൂടെയാകും ആദ്യം പരിചയം തോന്നുന്നത്. തന്റെ ആറാമത്തെ വയസില്‍ സിനിമയില്‍ പാടിയാണ് ശ്രുതി വെളളിത്തിരയിലെത്തുന്നത്. തമിഴിലെ ഹേ റാം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടന്നു. കുറച്ചുനാളുകളായി ഗോസിപ്പ് കോളങ്ങളിലാണ് ശ്രുതിയെ കാണുന്നത്.

ശ്രുതിയും ഡൂഡിള്‍ ആര്‍ട്ടിസ്റ്റ് ശാന്തനു ഹസാരികയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതിനുളള മറുപടി ശ്രുതി തന്നെ തുറന്നുപറയുകയാണ്.

‘ഞാന്‍ കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ളപ്പോള്‍ പോലും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും മറച്ച് വെക്കാന്‍ താന്‍ ആഗ്രഹിക്കന്നുില്ല. ശരിക്കും നല്ലൊരു വ്യക്തി ജീവിതം കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടു. മറ്റെല്ലാ കാര്യങ്ങളും പോലെ എന്റെ എല്ലാ കാര്യങ്ങളിലൂടെ ഞാനങ്ങനെ കടന്ന് പോവുകയാണ്.

നിങ്ങള്‍ക്ക് അറിയാമോ, ഞങ്ങളിപ്പോള്‍ പോരാടുകയാണ്. ഞങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ പ്രണയത്തെ കുറിച്ച് മറച്ച് വെക്കാന്‍ ശ്രമിക്കുന്നതല്ല. പക്ഷേ അത് പറഞ്ഞ് തുടങ്ങിയാല്‍ ഇത്തരം ചോദ്യങ്ങള്‍ കൂടി നേരിടേണ്ടതായി വരും. ചോദ്യമൊന്ന് എന്നാണ് വിവാഹമെന്നായിരിക്കും. രണ്ടാമത് നിങ്ങളുടെ അച്ഛന്‍ എന്താണ് പറഞ്ഞത്. ആ വ്യക്തി എങ്ങനെയായിരിക്കും നിങ്ങളെ പോലെയാണോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും. അതുകൊണ്ടാണ് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാത്തത്.” എന്നായിരുന്നു ശ്രുതിയുടെ വാക്കുകള്‍.

 

 

 

 

Related posts