പൈങ്കിളിയുടെ പുത്തൻ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ!

ശ്രുതി രജനികാന്ത് മലയാളികൾക്ക് സുപരിചിതയായ താരമാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി ശ്രുതി മാറി. ബാലതാരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഉണ്ണിക്കുട്ടൻ എന്ന പേരിലെ ഒരു കോമിക് പരമ്പരയിലൂടെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ അഭിനയം പാടെ ഉപേക്ഷിച്ചു. പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോൾ ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. മൂന്നു വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ ശ്രുതി അഭ്യസിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും ഒടുവില്‍ പങ്കുവെച്ച ഒരു റീല്‍ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താനനേ താനെ എന്ന പാട്ടിനൊപ്പമാണ് ശ്രുതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ശ്രുതി മദ്യപിക്കുന്നതായിട്ടാണ് വീഡിയോയിലുള്ളത്. കുപ്പിയും ഗ്ലാസും കൈയ്യില്‍ പിടിച്ചിട്ടുണ്ട്. കുപ്പിയില്‍ നിന്ന് നേരിട്ട് ഗ്ലാസില്‍ ഒഴിച്ച് കുടിക്കുന്നതായിട്ടാണ് കാണിയ്ക്കുന്നത്. ഇങ്ങനെ ഡ്രൈ ആയി കുടിക്കാമോ, കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.

ചക്കപ്പഴത്തില്‍ നിന്നും താന്‍ ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് നേരത്തെ ശ്രുതി പറഞ്ഞിരുന്നു. അര്‍ജ്ജുന്‍, ശ്രീകുമാര്‍, അശ്വതി തുടങ്ങിയവര്‍ക്ക് പിന്നാലെ ശ്രുതിയും പിന്മാറുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്. ഞാന്‍ ശ്രദ്ധിയ്ക്കപ്പെടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കപ്പെട്ടത് തന്റെ പേരാണ് എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്. തമിഴ് സ്‌റ്റൈല്‍ മന്നന്‍ അല്ലെങ്കിലും എന്റെ അച്ഛന്റെ പേരും രജനികാന്ത് ആണ് എന്നും, രജനികാന്തിനോടുള്ള ആരാധന കൊണ്ട് ഇട്ട പേരല്ല അച്ഛന്റേത് എന്നും ശ്രുതി പറഞ്ഞിരുന്നു.

Related posts