ഷാരൂഖ് ഖാന്റെ ക്യു /എ സെക്ഷൻ ആണ് ബോളിവുഡ് കോളങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. കുറച്ച് നാളായി സിനിമയിൽ നിന്ന് വിട്ടു നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ട്വിറ്ററിലെ ക്യു /എ സെക്ഷനിൽ ആണ്. രസകരമായ ഉത്തരങ്ങളാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയിരിക്കുന്നത്.
അണിയറയിൽ പുത്തൻ സിനിമ ഒരുങ്ങുമ്പോൾ ആണ് ഷാരൂഖ് ഖാൻ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുന്നത്. സൽമാൻ ഖാനുമായുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു പ്രേക്ഷകർക്ക് അറിയേണ്ട ഒരു കാര്യം. ഷാരൂഖ് അതിന് കൊടുത്ത ഉത്തരം ഭായ് എന്നാണ്. തുടർന്ന് ആരാധകർ അമീർഖാന്റെ ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ചോദിച്ചിരുന്നു. ഷാരൂഖിന്റെ പ്രിയപ്പെട്ട അമീർ ഖാൻ ചിത്രങ്ങൾ ഖയാമത് സേ ഖയാമത് തക്, ത്രീ ഇഡിയറ്റ്സ്, ലഗാൻ, ദങ്കൽ, എന്നിവയാണ്.
“സാർ, താങ്കൾ ഒരിക്കൽ കോഫീ വിത്ത് കരൺ പരിപാടിയിൽ വെച്ച് സൗഹൃദം സൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് താങ്കൾ എന്നു പറഞ്ഞിരുന്നു, താങ്കൾ ഇപ്പോഴും അങ്ങനെ തന്നെയാണോ?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. “ഇപ്പോൾ എന്റെ കുട്ടികൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.” എന്നാണ് ഷാരൂഖ് ഇതിന് കൊടുത്ത മറുപടി. ഉപദേശവും എസ് ആർ കെ യോട് ആരാധകർ ചോദിച്ചിരുന്നു. 23 വയസ്സുള്ള തനിക്ക് കരിയർ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടെന്ന് പറഞ്ഞ ആരാധകനോടുള്ള താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ” പ്രായം ഒരു സംഖ്യ മാത്രമാണ്. നന്നായി പ്രയത്നിക്കുക.. എല്ലാം ശരിയാകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ വെറുതെ പാഴാക്കാതിരുന്നാൽ മാത്രം മതി.” പഠാൻ എന്ന ചിത്രമാണ് ഇനി എസ് ആർ കെ യുടേതായി ഇനി പുറത്ത് ഇറങ്ങാൻ ഉള്ള ചിത്രം. ചിത്രം 2022ൽ ആയിരിക്കും റിലീസ് ആവുക. ചിത്രത്തിലെ നായിക ദീപിക പദുകോൺ ആണ്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല