രണ്ടര വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ പോയപ്പോൾ! വൈറലായി ശ്രീവിദ്യ!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ഫ്ലവേർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക്‌ എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ നേടുന്നത്. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ കൗണ്ടറുകളും കുട്ടിത്തം നിറഞ്ഞ സംസാരവും ഒക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. മുൻപ് നടി അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് സ്റ്റാർ മാജിക് വേദിയിൽ സംസാരിച്ചിട്ടുണ്ട്. സത്യം മാത്രം ബോധിപ്പിക്കൂ എന്ന ചിത്രത്തിലാണ് താരം അവസാനം വേഷമിട്ടത്.

രണ്ടര വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ പോയ വീഡിയോ ആണ് ഇപ്പോൾ താരം ആരാധകർക്കായി പങ്കുവെക്കുന്നത്. അച്ഛന് ഒരു സർപ്രൈസ് നൽകാനായിരുന്നു പ്ലാൻ. കൊച്ചിയിൽ നിന്ന് നേരെ കണ്ണൂർ എയർപോർട്ടിലെത്തി, രാത്രി സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാൻ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയിൽ നിന്ന് തുടങ്ങിയ യാത്ര മുതൽ അച്ഛനെ കാണുന്നത് വരെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ശ്രീവിദ്യയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു. വീട് പണി നടക്കുന്നത് കാരണം അച്ഛനും അമ്മയുമെല്ലാം വീട് മാറി. ആ വീട്ടിലേക്ക് ശ്രീവിദ്യ ആദ്യമായിട്ടാണ് വരുന്നത്. വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാൻ അച്ഛന്റെ സഹോദരന്റെ മകനും ശ്രീവിദ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ശ്രീവിദ്യ വീട്ടിലേക്ക് വരുന്ന കാര്യം അമ്മ അറിയും. പക്ഷെ അച്ഛന് അറിയില്ല. രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ശ്രീവിദ്യ അച്ഛനെ കാണാനായി വരുന്നത്. മുടിയൊക്കെ വെട്ടിയ ശ്രീവിദ്യയുടെ പുതിയ രൂപം അച്ഛൻ നേരിട്ട് കണ്ടിട്ടില്ല. ശ്രീവിദ്യ എത്തുമ്പോൾ ഉമ്മറത്ത് നിൽക്കുകയായിരുന്നു അച്ഛൻ. മുഖം പൊത്തി പിടിച്ച് ശ്രീവിദ്യ കയറുമ്പോൾ അന്താളിപ്പായിരുന്നു അച്ഛന്റെ മുഖത്ത്. മുത്തേ എന്ന ആ ഒരു വിളിയിൽ എല്ലാമുണ്ട്.

Related posts