ശ്രീവിദ്യ മുല്ലച്ചേരി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ഫ്ലവേർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ നേടുന്നത്. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ കൗണ്ടറുകളും കുട്ടിത്തം നിറഞ്ഞ സംസാരവും ഒക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. മുൻപ് നടി അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് സ്റ്റാർ മാജിക് വേദിയിൽ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ നടി തന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. സ്ക്രീനിൽ ധ്യാൻ ശ്രീനിവാസനൊപ്പമാണ് താരം എത്തുക.
ചിത്രീകരണത്തിനിടയിൽ ശ്രീവിദ്യയ്ക്ക് പരിക്കേറ്റുവെന്ന വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇപ്പോളിതാ അതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ, എസ്‌കേപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ഗായത്രി സുരേഷും ഞാനുമാണ് ലീഡ് ചെയ്യുന്നത്. സിംഗിൾ ഷോട്ടാണ് സിനിമ. സുധിച്ചേട്ടൻ, അഖിലേട്ടൻ ഷാഫിക്ക ഇവരെല്ലാം ഈ പടത്തിലുണ്ട്. ഒറ്റപ്പാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. മുകളിൽ നിന്നും ക്യാമറ വരുമ്പോഴേക്ക് ഓടിയിറങ്ങണം, സ്റ്റെപ്പ് മിസ്സായി കാലിന് പരിക്ക് പറ്റിയതാണ്. എത്ര ബുദ്ധിമുട്ടിയാണ് ഷൂട്ട് നടക്കുന്നതെന്ന് നമുക്കറിയാം.
എന്റെ ഒരു പ്രശ്‌നം കൊണ്ട് ഷൂട്ട് മുടങ്ങരുതെന്നുണ്ടായിരുന്നു. കാല് കെട്ടിവെച്ച് ഞാൻ ഷൂട്ടിൽ പങ്കെടുത്തു. പെയ്ൻ കില്ലറും ഇൻജെക്ഷനുമൊക്കെ അടിച്ച് ഞാനത് കംപ്ലീറ്റ് ചെയ്തു. ഇന്റേണൽ ബ്ലീഡിംഗുണ്ടായിരുന്നു. കുറച്ച് റസ്റ്റ് വേണമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. സുധിച്ചേട്ടനെയൊക്കെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. ഇവര് രണ്ടാമത്തെ ദിവസമാണ് വന്നത്. എനിക്ക് എന്റെ വീട്ടിൽ നിന്നും ആളുകൾ വന്ന പോലെയായിരുന്നു.