ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടി ഏറെ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ്. താരം പരിപാടിയിൽ പറയുന്ന കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ നടി എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു എഫ്എമ്മിന് ശ്രീവിദ്യ നല്‍കിയ അഭിമുഖം ചര്‍ച്ചയായിരിക്കുകയാണ്.
അവസാനമായി ക്യൂ നിന്നത് എപ്പോഴാണെന്ന അവതാരകന്റെ ചോദ്യത്തിന് ബീവറേജിന് മുന്നില്‍ എന്നായിരുന്നു ശ്രീവിദ്യ തുടക്കത്തില്‍ നല്‍കിയ മറുപടി. എന്നാല്‍ അല്ല, അല്ല ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണെന്ന് പിന്നീട് നടി തിരുത്തി. അവസാനമായി ക്യൂ നിന്നത് വാക്സിന്‍ എടുക്കാന്‍ പോയപ്പോള്‍ ആശുപത്രിയിലാണെന്നും ശ്രീവിദ്യ പറഞ്ഞു. അതേസമയം സെറ്റില്‍ വച്ച് ചീത്ത വിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്. സ്റ്റാര്‍ മാജി്ക്കിന്റെ ചിത്രീകരണത്തിനിടെ തനിക്ക് പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ട്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് കുറച്ച് നാണക്കേട് തോന്നുമായിരുന്നു. ഇപ്പോള്‍ അത് ശീലമായി, അതിനാല്‍ മൈന്റ് ചെയ്യാറില്ല. ചീത്ത വിളി കേട്ടില്ലെങ്കിലാണ് അത്ഭുതം.-ശ്രീവിദ്യ പറഞ്ഞു.
സെറ്റിലിരുന്ന് ഉറക്കം തൂക്കുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കും, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയും. ഏറ്റവും അധികം പറഞ്ഞ കള്ളവും അതാണ്. അത് സ്ഥിരം സംഭവമാണ്.- ശ്രീവിദ്യ പറഞ്ഞു. താനും അനുവും കൂടെ ലുലു മാളില്‍ പോയപ്പോഴുണ്ടായ രസകരകമായൊരു സംഭവവും ശ്രീവിദ്യ വെളിപ്പെടുത്തുന്നുണ്ട്. താനും അനുവും ഒരുമിച്ച് ലുലു മാളില്‍ പോയിരുന്നു. അവിടെ വച്ച് ചിലര്‍ ഫോട്ടോ എടുക്കാനായി അരികിലെത്തുകയായിരുന്നു. അപ്പോള്‍ അനു ഫോട്ടോ ഒക്കെ എടുക്കാം പക്ഷെ തങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യണെന്ന് പറയുകയായിരുന്നു. എന്നാല്‍ അത് പറച്ചില്‍ മാത്രമായിരുന്നില്ല. ഫോട്ടോ എടുത്ത ശേഷം അവരെ കൊണ്ട് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യിപ്പിച്ച ശേഷമാണ് അനു വിട്ടതെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടു. പിന്നാലെ സ്റ്റാര്‍ മാജിക് ഫ്‌ളോറിലെ എല്ലാവരെയും കൊണ്ട് ഞാന്‍ തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിച്ചു. എത്ര വലിയ നടി ആയാലും യൂട്യൂബ് ചാനല്‍ വിടില്ല, അത് തന്റെ മെയിന്‍ വരുമാനമാണ്.-ശ്രീവിദ്യ വ്യക്തമാക്കി.