എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ ആരംഭിക്കുന്നു! വൈറലായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രീവിദ്യയുടെ പോസ്റ്റ്!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്‌. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ്‌ താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷമാണ് ആരാധക ശ്രദ്ധ നേടുന്നത്, എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെ ശ്രീവിദ്യ പങ്കിട്ട വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് ആവശ്യത്തിന് എത്തിയ ശ്രീവിദ്യ മടങ്ങിപ്പോകുന്നതിന് മുൻപ് ജ്വല്ലറിയിലേക്ക് പോവുകയായിരുന്നു ജ്വല്ലറിയിലെത്തി വിവാഹ ആവശ്യത്തിനുള്ള ആഭരണങ്ങളെല്ലാം സെലക്ട് ചെയ്ത് വെക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്ത നടി എന്നാൽ ഇത് ഇപ്പോൾ വാങ്ങാനല്ല എന്നാണ് പറഞ്ഞത്. തൻ്റെ ബിഗ് പർച്ചെയ്സ് വരാൻ പോകുന്നതേയുള്ളു, അത് വഴിയെ പറയാമെന്നും ശ്രീവിദ്യ പറഞ്ഞു.

നടി അനു പറഞ്ഞത് പ്രകാരമാണ് താനിവിടെ വന്നതെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. എപ്പോഴത്തെയും പോലെ അല്ല, അനു ഇത്തവണ പറഞ്ഞത് സത്യമായിരുന്നുവെന്നും പലപ്പോഴും അനു പറയാറുള്ളതിൻ്റെ ഓപ്പോസിറ്റാണ് നടക്കാറുണ്ടായിരുന്നത് എന്നും സംസാരത്തിനിടയിൽ ശ്രീവിദ്യ പറഞ്ഞിരുന്നു. ഉടനെ കല്യാണം ഉള്ളത് കൊണ്ടല്ല. വിവാഹത്തിന് വേണ്ടി മുൻകരുതലായി സ്വർണം വാങ്ങി വെക്കാനുള്ള ശ്രമമാണെന്ന് നടി വ്യക്തമാക്കിയത് വീഡിയോയുടെ അവസാനത്തോടെയാണ്.

 

Related posts