ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷവും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ.
തന്റെ വീട്ടിലെ പുത്തന്‍ വിശേഷത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ശ്രീവിദ്യ. ശ്രീവിദ്യയുടെ സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. രണ്ട് ദിവസം മുന്‍പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചുവപ്പുനിറത്തിലുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളുമാണ് ശ്രീവിദ്യ ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ശ്രീവിദ്യ നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നടി തന്നെയായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നായികയായി എത്തുന്ന വെബ് സീരീസിന് വേണ്ടിയായിരുന്നു താരം വധുവായി അണിഞ്ഞൊരുങ്ങിയത്.