കാസർഗോഡ് നിന്നും ഇങ്ങോട്ടേക്ക് ഉള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല! അവാർഡ് നേടിയ സന്തോഷം പങ്കുവച്ച് ശ്രീവിദ്യ!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടി ഏറെ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ്. താരം പരിപാടിയിൽ പറയുന്ന കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു.

ഇപ്പോൾ താരത്തിന് ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഈ വിശേഷം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചത്. കാസർഗോഡ് നിന്നും ഇങ്ങോട്ടേക്ക് ഉള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. നിങ്ങൾ ഉൾപ്പെടെ എല്ലാവരും ഉള്ള എൻറെ കുടുംബത്തിൽ നിന്നും എനിക്ക് ലഭിച്ച ഗംഭീരമായ പിന്തുണ ആണ് ഇതിനെല്ലാം കാരണം.

നിങ്ങൾക്ക് എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഇതുവരെ തന്ന സ്നേഹത്തിന് എല്ലാം ഒരുപാട് നന്ദി. കലാഭവൻ മണി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം. ബെസ്റ്റ് കൊമേഡിയൻ ഫീമെയിൽ അവാർഡ് ആണ് ലഭിച്ചത്. സ്റ്റാർ മാജിക് അണിയറപ്രവർത്തകർക്ക് എല്ലാം നന്ദി അറിയിക്കുന്നു എന്നായിരുന്നു താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

 

 

Related posts