ഇവിടം വരെയെത്താനുള്ള ഒരു കാരണം അതാണ്‌! ശ്രീവിദ്യ പറയുന്നു!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്‌. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ്‌ താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തുടക്ക കാലത്ത് പല കളിയാക്കലുകളും ശ്രീവിദ്യ കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി ഇപ്പോള്‍.

ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍. സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി.

സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ. അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണംവാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു.

Related posts