പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്‍ക്കയറ്റുകയില്ല! മനസ്സ് തുറന്ന് ശ്രീവിദ്യ!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്‌. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ്‌ താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

അച്ഛനുമായാണ് കൂടുതല്‍ അടുപ്പം. ഭയങ്കര അറ്റാച്ച്ഡാണ്. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛന്‍ ക്ഷമിച്ച് തരും, കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണ്. വിദേശത്തായിരുന്ന അച്ഛന്‍ അടുത്തിടെ നാട്ടിലെത്തിയിരുന്നു. അമ്മ അങ്ങനെയല്ല, ഇപ്പോഴും നന്നായി തല്ലും, ശീമക്കൊന്നയുടെ വടിയെടുത്താണ് തല്ലുന്നത്. ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കണം എന്നതാണ്. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം. അവരെ പഠിപ്പിക്കണം, അവര്‍ക്ക് കുട്ടികള്‍ വേണം. സിനിമയിലുള്ളൊരാളാണ് ഇപ്പോള്‍ മനസിലുള്ളത്, പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്‍ക്കയറ്റുകയില്ല. വിവാഹ ശേഷവും അഭിനയരംഗത്ത് തുടരാന്‍ ആഗ്രഹമുണ്ട്. എന്നാണ് താരം പറയുന്നു.

ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് പ്രണയം തോന്നും. 10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും, അത് വെറും 10 മിനിറ്റേ നില്‍ക്കുകയുള്ളൂ. കണ്ടുകഴിഞ്ഞാല്‍ എല്ലാരോടും പ്രണയം തോന്നും, അത് 10 മിനിറ്റേ നില്‍ക്കുകയുള്ളൂ, ആത്മാര്‍ത്ഥ സുഹൃത്തായ അര്‍ച്ചനയ്ക്ക് ശ്രീവിദ്യയുടെ പ്രണയം അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അറിയാന്‍ ചാന്‍സില്ലെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

Related posts