എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും! പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രീവിദ്യ പറയുന്നു!

ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടി ഏറെ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ്. താരം പരിപാടിയിൽ പറയുന്ന കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു.

തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീവിദ്യ. സ്റ്റാർ മാജിക്കിന്റെ വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിന്റെ പ്രൊമോ പുറത്തു വിട്ടു. അതിലാണ് താൻ പ്രണയത്തിലാണ് എന്ന് ശ്രീവിദ്യ തുറന്ന് പറയുന്നത്. വാക്കുകൾ, എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും. ഇത് പറയുമ്പോൾ ആ ഫീൽ ശ്രീവിദ്യയുടെ കണ്ണികളിൽ കാണാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നു. ആരാണ്, എന്താണ് എന്നൊക്കെയാണ് ഇപ്പോൾ ശ്രീവിദ്യ ഫാൻസ് അന്വോഷിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ഇന്നത്തെ എപ്പിസോഡ് തന്നെ കാണണം. അടുത്തിടെ സ്റ്റാർ മാജിക്കിനെക്കുറിച്ചും ശ്രീവിദ്യ തുറന്നു പറഞ്ഞിരുന്നു, ഞാൻ സ്റ്റാർ മാജിക്കിൻറെ വലിയ ആരാധികയായിരുന്നു. അതുകൊണ്ട് ആ പരിപാടിയിൽ പങ്കെടുക്കണമെന്നത് എൻറെ വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ അതിനു ഒരു അവസരം കിട്ടി, എൻറെ ആവേശത്തിന് കണക്കില്ലായിരുന്നു. പക്ഷെ അത് എൻറെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല. ഞാൻ ചെയ്ത എപ്പിസോഡ് ടെലികാസ്റ് ചെയ്തപ്പോൾ ഞാൻ ദുബായായിൽ ആയിരുന്നു. ഷോയിൽ എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപ്പോ ഞാൻ കരുതി, ആഗ്രഹം സാധിച്ചു, കഴിഞ്ഞു.

എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്. ദുബായ് എയർപോർട്ടിൽ ഒരുപാട് പേര് എന്നെ വന്നു പരിചയപ്പെട്ടിട്ട് ചോദിച്ചു സ്റ്റാർ മാജിക്കിലെ ശ്രീവിദ്യ അല്ലെ എന്ന്. ഇത് തന്നെയായിരുന്നു കൊച്ചി എയർപോർട്ടിലും. ഞാൻ ഞെട്ടിപ്പോയി. ടിവി താരങ്ങളെ ആളുകൾ വല്ലാതെ സ്നേഹിക്കും, അവരിൽ ഒരാളായി കാണും എന്നൊക്കെ ഉള്ളത് എനിക്ക് അന്നാണ് മനസിലായത്. ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു. ഡാൻസ് കളിക്കുമ്പോഴും സ്കിറ്റ് ചെയ്യുമ്പോഴും ഒക്കെ ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. എന്ന് വെച്ച് അവർക്കു മുന്നിൽ ഫേക്ക് ആകില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞാൻ ഞാനായിട്ട് തന്നെ നിക്കും. ഇപ്പോൾ അതാണ് ഏറ്റവും സന്തോഷം, ആളുകൾ എന്നെ ഞാൻ ആയി തന്നെയാണ് സ്നേഹിക്കുന്നത്.

Related posts